Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പ്രതിപക്ഷ എംപിമാർ ഇന്നും നടുത്തളത്തിലിറങ്ങി, കൂടുതൽ സസ്പെൻഷനു സാധ്യത

12:10 PM Dec 20, 2023 IST | ലേഖകന്‍
Advertisement

ന്യൂഡല്‍ഹ: കടുത്ത ന‌പടികൾ തു‌ടരവേ, ഇന്നു രണ്ട് പ്രതിപക്ഷ എംപിമാർ കൂടി പാർലമെന്റിന്റെ നടുത്തളത്തിലിറങ്ങി. പാർലമെന്റിലെ പുകയാക്രമണത്തിൽ ആഭ്യന്തരമന്ത്രി സർവ്വശക്തിയും സംഭരിച്ച് പ്രതിഷേധിയ്ക്കാൻ തിരുമാനം.പാർലമെൻ്റിൻ്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധം തുടരും. കൂടുതൽ നേതാക്കൾ സസ്പെൻഷൻ നട‌പടി സ്വീകരിക്കാനാണു തീരുമാനം.
ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് മുന്നോടിയായി ഇന്ത്യ മുന്നണി കക്ഷി നേതാക്കൾ യോഗം കൂടിയാണ് തീരുമാനമെടുത്തത്. 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്.
ഇതില്‍ 95 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ ആഭ്യന്തര മന്ത്രി അമിത് ഷാ സഭയിൽ പ്സ്താവന നടത്തണമെന്ന ജനാധിപത്യ ആവശ്യമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.

Advertisement

Advertisement
Next Article