Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മോസ്‌കോ ഭീകരാക്രമണം: കുറ്റം സമ്മതിച്ച് മൂന്നു പ്രതികൾ

05:59 PM Mar 25, 2024 IST | Online Desk
Advertisement

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിലെ കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഉണ്ടായ ഭീകരാക്രമണത്തില്‍ കുറ്റം ചുമത്തപ്പെട്ട് കോടതിയില്‍ ഹാജരാക്കിയ നാല് പ്രതികളില്‍ മൂന്ന് പേര്‍ കൂട്ടക്കൊലയില്‍ പങ്കുള്ളതായി സമ്മതിച്ചു. താജിക്കിസ്ഥാന്‍ പൗരന്മാരായ നാല് പേരെയും മെയ് 22 വരെ കസ്റ്റഡിയില്‍ വിടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ആക്രമണത്തില്‍ പങ്കെടുത്ത നാല് പ്രതികളെയും സംഭവവുമായി ബന്ധമുള്ള മറ്റ് ഏഴ് പേരെയുമാണ് ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഇതില്‍ ദലേര്‍ദ്ജോണ്‍ മിര്‍സോയേവ് (32), സൈദക്രമി റച്ചബാലിസോഡ (30), മുഖമ്മദ്സോബിര്‍ ഫൈസോവ് (19), ഷംസിദിന്‍ ഫരീദുനി (25) എന്നിവര്‍ക്കെതിരെ മോസ്‌കോയിലെ ബസ്മാനി ജില്ലാ കോടതി ഔദ്യോഗികമായി കുറ്റം ചുമത്തി.മിര്‍സോയേവ്, റച്ചബാലിസോഡ, ഫരീദുനി എന്നിവരാണ് കുറ്റം സമ്മതിച്ച മൂന്ന് പ്രതികള്‍. ആശുപത്രി ഗൗണ്‍ ധരിച്ച് വീല്‍ചെയറിലാണ് ഫൈസോവിനെ കോടതിമുറിയിലേക്ക് കൊണ്ടുവന്നത്. ഹിയറിങ് വേളയില്‍ ഡോക്ടര്‍മാരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ചെവിയില്‍ മുറിവ് കെട്ടിവെച്ച നിലയിലാണ് റാച്ചബാലിസോഡ കോടതിമുറിയില്‍ എത്തിയതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യലിനിടെ നാലുപേരില്‍ ഒരാളുടെ ഒരു ചെവി മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതികള്‍ പീഡിപ്പിക്കപ്പെട്ടതായി റഷ്യന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടിയിലാണ് കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളുടെയും മുഖത്ത് ചതവുകള്‍ ദൃശ്യമാണ്.

Advertisement

Tags :
featured
Advertisement
Next Article