Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'അമ്മ വിളികേൾക്കുന്നുണ്ട്, കൈകാലുകൾ ഉയർത്തി; പ്രതീക്ഷ നൽകുന്നതാണെന്ന്'; ഉമാ തോമസ് എംഎൽഎയുടെ മകൻ

06:43 PM Dec 31, 2024 IST | Online Desk
Advertisement

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ ഗ്യാലറിയിൽ നിന്ന് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിൽ തുടരുന്ന ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ ആശാവഹമായ പുരോഗതി. 'അമ്മ വിളികേൾക്കുന്നുണ്ടെന്നും പതുക്കെയാണെങ്കിലും അത് പ്രതീക്ഷയാണെന്നും' മകൻ വിഷ്ണു പറഞ്ഞു. ഉച്ചയ്ക്ക് സന്ദർശിച്ചപ്പോൾ അമ്മേ എന്ന് വിളിച്ചപ്പോൾ വിളി കേട്ടുവെന്നും കൈകളും കാലുകളും ഉയർത്തിയെന്നും, ചിരിച്ചുകൊണ്ട് കൈകൾ പിടിച്ചുവെന്നും എംഎൽഎയുടെ മക്കളായ വിഷ്ണുവും വിവേകും പറഞ്ഞു.

Advertisement

അതേസമയം ഉമാ തോമസ് കണ്ണ് തുറന്നെന്നും ഡോക്ടർമാരും മകനും സംസാരിക്കുന്നതിനോട് പ്രതികരിച്ചെന്നും മെഡിക്കൽ സംഘം രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. കാലുകൾ അനക്കിയതുമെല്ലാം എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ ആശാവഹമായ പുരോഗതിയാണെന്ന് ഡോക്ടർമാർ പറഞ്ഞു.
എന്നാൽ ശ്വാസകോശത്തിലെ പരിക്കിൽ നേരിയ രീതിയിൽ പുരോഗതിയുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഇനിയുളള വെല്ലുവിളി ശ്വാസകോശത്തിലെ ചതവും ഇൻഫെക്ഷൻ ഇല്ലാതാക്കലുമാണ്. ഉമാ തോമസ് എംഎൽഎ ഇപ്പോഴും വെന്റിലേറ്ററിൽ തന്നെയാണെന്നും, ഗുരുതരാവസ്ഥയിൽ തന്നെയാണ് തുടരുന്നതെന്നും ഡോക്ടർമാർ പറഞ്ഞു.

Tags :
featuredkerala
Advertisement
Next Article