എംപോക്സ്; ആലപ്പുഴ സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്
05:55 PM Sep 23, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: ആലപ്പുഴയിൽ എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്. രണ്ടാമത്തെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.
അതേസമയം, എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറെ യാത്രാവിവരം അറിയിക്കണമെന്നും നിർദേശമുണ്ട്
Advertisement