Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അവയവദാനം പ്രോത്സാഹിപ്പിക്കാതെ സർക്കാർ; മൃതസഞ്ജീവനി നിർജീവം

06:01 PM May 23, 2024 IST | Veekshanam
Advertisement

മൃതസഞ്ജീവനി ആരംഭിച്ചത് യുഡിഎഫ് ഭരണകാലത്ത്

Advertisement

ആദർശ് മുക്കട

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് സംഘത്തിലെ പ്രധാനിയെ ദിവസങ്ങൾക്ക് മുമ്പ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു. സംസ്ഥാനത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും നിരവധി പേരെയാണ് പ്രതിയായ സാബിത് വിദേശരാജ്യങ്ങളിൽ അവയവക്കടത്തിനായി എത്തിച്ചിരുന്നത്. കൂടുതൽ പേർ മനുഷ്യക്കടത്തിന് ഇരകളായിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്. വ്യാജ പാസ്പോർട്ടും ആധാർ കാർഡും മറ്റു രേഖകളും തയ്യാറാക്കിയാണ് സാബിത് ആളുകളെ ഇറാൻ അടക്കമുള്ള വിദേശരാജ്യങ്ങളിൽ എത്തിച്ചത്. സംസ്ഥാനം കേന്ദ്രീകരിച്ച് അവയവ കച്ചവടവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം. അവയവക്കടത്ത് സജീവമാകുമ്പോൾ അവയവദാനത്തിന് വേണ്ടി നടപ്പാക്കിയ മൃതസഞ്ജീവനി പദ്ധതി നിർജീവമാണ്. 2012ൽ യുഡിഎഫ് ഭരണകാലത്താണ് പദ്ധതി നിലവിൽ വരുന്നത്. 1994ൽ ലോകസഭ പാസാക്കിയ നിയമം അടിസ്ഥാനമാക്കി ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ഭാഗമായാണ് മൃതസഞ്ജീവനിക്ക് സംസ്ഥാനത്ത് തുടക്കം കുറിച്ചത്. 'ഷെയർ ഓർഗൻസ് സേവ് ലൈവ്സ്' എന്ന മുദ്രാവാക്യമുയർത്തി കേരളത്തിലെ അവയവദാന പദ്ധതിയെ വിപുലീകരിക്കുക എന്നതാണ് മൃതസഞ്ജീവനിയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

അവയവങ്ങൾ ആവശ്യമുള്ളവരും അവയവദാനത്തിന് തയ്യാറാകുന്നതുമായ ആളുകളുടെ ഏകോപന സംവിധാനമായിരുന്നു മൃതസഞ്‌ജീവനി വഴി അന്നത്തെ സർക്കാർ ലക്ഷ്യം വെച്ചത്. അവയവമാറ്റത്തിന് സംവിധാനവും ലൈസൻസും ഉള്ള ആശുപത്രികൾ വഴി മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള സംവിധാനവും ഉണ്ടായിരുന്നു. അവയവദാനത്തിനായി രജിസ്റ്റർ ചെയ്യുന്നവർക്ക് കേരളത്തിലെ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കുന്നു. തുടർന്ന് മരണം സംഭവിച്ചവരുടെ കുടംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തനസജ്ജമായ അവയവം എടുക്കുന്നതും സർക്കാർ ലിസ്റ്റിൽ കാത്തിരിക്കുന്നവർക്ക് മുൻഗണനാ ക്രമത്തിൽ നൽകുന്നതും മൃതസഞ്ജീവനി വഴിയായിരുന്നു. മൃതസഞ്ജീവനി പദ്ധതി മുഖാന്തരമുള്ള ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ 2013 മെയ് 17 ന് കൊച്ചിയിലെ ലിസി ആശുപത്രിയിലാണ് നടന്നത്. കഴിഞ്ഞ വർഷങ്ങളിൽ ശരാശരി 17 മുതൽ 20 വരെ അവയവദാനങ്ങളാണ് നടന്നത്. അവയവങ്ങളുടെ ലഭ്യതയ്ക്കായി ഒരു വർഷം രജിസ്റ്റർ ചെയ്യപ്പെടുന്നത് 800ലേറെ ആളുകളാണ്. ശരാശരി ആയിരം പേരാണ് അവയവം മാറ്റിവെക്കൽ നടത്താൻ കഴിയാതെ മരണപ്പെടുന്നത്. നിലവിൽ 3000ലേറെ ആളുകളാണ് അനുയോജ്യമായ അവയവങ്ങൾ തേടി കാത്തിരിക്കുന്നത്. ഏറ്റവും അധികം ആവശ്യക്കാർ ഉള്ളത് വൃക്കയ്ക്കാണ്. കരളിനും ഹൃദയത്തിന് വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണവും കുറവല്ല. യുഡിഎഫ് സർക്കാർ ദീർഘവീക്ഷണത്തോടെ മാപ്പിലാക്കിയ പദ്ധതി പിന്നീട് വന്ന എൽഡിഎഫ് സർക്കാരുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ല.

പദ്ധതിക്ക് വേണ്ടത്ര പ്രചാരണം നൽകുവാൻ സർക്കാർ തയ്യാറായില്ല. ഇതോടെ പദ്ധതി നിർജീവമാകുകയായിരുന്നു. അവയവദാനത്തിന്റെ പ്രസക്തിയെ പറ്റി ജനങ്ങളിൽ അവബോധം സൃഷ്ടിക്കുവാൻ ആരോഗ്യവകുപ്പും സർക്കാരും തയ്യാറാകേണ്ടതുണ്ട്. മരണശേഷം നമ്മളുടെ ഏതെങ്കിലും അവയവം മറ്റൊരാളിൽ ജീവൻ തുടിക്കുമെങ്കിൽ അതിന്റെ നന്മയെ പൊതുസമൂഹവും തിരിച്ചറിയേണ്ടതുണ്ട്.

Tags :
featuredkerala
Advertisement
Next Article