എംടിയുടെ ഭൗതികശരീരം കോഴിക്കോട്ടെ വസതിയിൽ; അന്തിമോപചാരമർപ്പിച്ച് പ്രമുഖർ; സംസ്കാരം വൈകിട്ട് 5ന്
07:07 AM Dec 26, 2024 IST | മണികണ്ഠൻ കെ പേരലി
Advertisement
കോഴിക്കോട്: മലയാളസാഹിത്യത്തിന്റെ പെരുന്തച്ചൻ എം ടി വാസുദേവൻ നായരുടെ(91) ഭൗതികശരീരം കോഴിക്കോട്ടെ വസതിയായ സിത്താരയിൽ എത്തിച്ചു. രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർ തങ്ങളുടെ പ്രിയപ്പെട്ട എഴുത്തുകാരന് അന്തിമോപചാരമർപ്പിക്കാനായി എത്തി. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കി. വൈകിട്ട് നാലുവരെ അതിമോപചാരമർപ്പിക്കാം. 5ന് മാവൂർ റോഡ് ശ്മശാനത്തിലാണ് സംസ്കാരം. എംടിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്നും നാളെയും ഔദ്യോഗിക ദുഖാചരണം സർക്കാർ പ്രഖ്യാപിച്ചു.
Advertisement
ഇന്നലെ രാത്രി 10 മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു എംടി വാസുദേവൻ നായരുടെ (91) അന്ത്യം. കഫക്കെട്ടും ശ്വാസ തടസവും ഉണ്ടായതിനെത്തുടർന്ന് ഈ മാസം 15ന് ആണ് എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടെ കഴിഞ്ഞദിവസം ഹൃദയസ്തംഭനം ഉണ്ടായത് ആരോഗ്യനില വഷളാക്കി.