Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എംടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

10:38 AM Dec 21, 2024 IST | Online Desk
Advertisement

കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വസന, ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്നു ഈ മാസം 15നാണ് എം.ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില വിദഗ്ധ സംഘം നിരീക്ഷിക്കുകയാണ്. എം.ടിക്ക് ഹൃദയ സ്‌തംഭനം ഉണ്ടായതായി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.

Advertisement

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം.ടിയുടെ മകളെ ഫോണിൽ വിളിച്ച് അദ്ദേഹത്തിന്റെ ആരോഗ്യ വിവരം അന്വേഷിച്ചു. അതേസമയം ചികിത്സയിൽ കഴിയുന്ന എം.ടി. വാസുദേ വൻ നായരെ ഇന്നലെ എം.എൻ. കാരശേരി സന്ദർശിച്ചിരുന്നു. ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന അദ്ദേഹത്തിൻ്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഗുരുതരാവസ്ഥയിൽ തന്നെയാണെന്ന് എം.എൻ. കാരശേരി പ്രതികരിച്ചു.

Tags :
featuredkerala
Advertisement
Next Article