മുകേഷിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പ്; പ്രതിപക്ഷ നേതാവ്
04:53 PM Aug 30, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പവർ ഗ്രൂപ്പാണ് എം. മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണ വിധേയരെ സംരക്ഷിക്കാനുള്ള നിലപാടാണ് സർക്കാർ സ്വീകരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Advertisement
ആരോപണ വിധേയനെ സംരക്ഷിച്ചു സിപിഎം പൊതുസമൂഹത്തിൽ പരിഹാസ്യമായി നിൽക്കുകയാണെന്നും കുറ്റവാളികൾക്ക് ഇവർ കുടപിടിച്ചു കൊടുക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണത്തിലേക്കാണ് പോകേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.