മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും: പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
03:28 PM Dec 18, 2023 IST | Online Desk
Advertisement
തൊടുപുഴ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
Advertisement
അണക്കെട്ടില്‍ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.