Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വികസന പദ്ധതികൾ മന്ദീഭവിച്ച് കുവൈറ്റ് കേന്ദ്രമായ അന്താരാഷ്ട്ര കമ്പനികൾ

01:18 AM Sep 25, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : പദ്ധതിയിട്ടിരുന്നു വികസന പദ്ധതികളോട് കുവൈറ്റ് കേന്ദ്രമായ അന്താരാഷ്ട്ര കമ്പനികളായ അൽഷായ ഗ്രുപ്പിന്റെ സ്റ്റാർബക്സ് കൂടാതെ അമേരിക്കാനയുടെ നിയന്ത്രണത്തിലുള്ള കെഎഫ്‌സി, ഹാർഡീസ്, പിസ്സ ഹട്ട്, ടിജിഐ ഫ്രൈഡേസ്, ക്രിസ്‌പി ക്രീം തുടങ്ങിയ ബ്രാൻഡുകളും പിന്തിരിഞ്ഞതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നു. പ്രമുഖ ബ്രാൻഡുകൾ നിലനിൽപ്പിനായി പാടുപെടുകയാണെന്നാണ് റിപ്പോർ്ട്. മധ്യ പൗരസ്ത്യ ദേശത്തെ അശാന്തിയും ഗാസ മേഖലയിലെ ബഹിഷ്‌കരണവും കാരണം സ്റ്റാർബക്‌സ് റീജിയണൽ ഫ്രാഞ്ചൈസിയിലെ ഓഹരി വിൽക്കാൻ 'തിടുക്കമില്ല' എന്ന നിലപാടിലാണ്. സ്ഥിതി മെച്ചപ്പെടുകയാണെങ്കിൽ അടുത്ത വർഷം ചർച്ചകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ചില കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.ഗൾഫിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ഉടമകളിൽ ഒന്നായ കമ്പനി, 2022 ജൂണിൽ 4 മുതൽ 5 ബില്യൺ ഡോളർ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനിയിലെ 30 ശതമാനം ഓഹരികൾ വരെ വിൽക്കാനായി പദ്ധതിയിട്ടിരുന്നു. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ടും യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ അപ്പോളോ ഗ്ലോബൽ മാനേജ്‌മെൻ്റും ഷോർട്ട്‌ലിസ്റ്റ് ചെയ്ത ബിഡർമാരിൽ ഉൾപ്പെടുന്നു. അൽഷായെ ഗ്രുപ്പോ സ്റ്റാർബക്സ് പ്രതിനിധികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നു റിപ്പോർട്ട് തുടർന്ന് പറയുന്നു.

Advertisement

ജനുവരിയിൽ, "സ്റ്റോറുകളുടെ എണ്ണത്തിൽ കുറവ്" ഉൾപ്പെടെ ഈ വർഷമാദ്യം ഈജിപ്തിലെ 60 ഓളം സ്റ്റോറുകൾ അടച്ചുപൂട്ടുമെന്നും ഇത് ഏകദേശം 375 പേരെ പിരിച്ചുവിടലിലേക്ക് നയിക്കുമെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തിരുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഗാസ സംഘർഷത്തിൻ്റെ തുടക്കം മുതൽ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്കിടയിൽ ഗ്രൂപ്പ് മാർച്ചിൽ മിഡിൽ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും സ്റ്റാർബക്‌സ് ഔട്ട്‌ലെറ്റുകളിലെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു വരികയായിരുന്നു. 18 രാജ്യങ്ങളിലെ 4,000 സ്റ്റോറുകളിലായി 70 ബ്രാൻഡുകൾ പ്രവർത്തിപ്പിക്കുന്നകുവൈറ്റ് റീട്ടെയിലർകഴിഞ്ഞ 25 വർഷത്തിലേറെയായി സ്റ്റാർബക്സ് ബ്രാൻഡ് പ്രവർത്തിപ്പിക്കുന്നുണ്ട്. സ്റ്റാറാബാക്സിന് 17 രാജ്യങ്ങളിലായി 1,300 കോഫി ഷോപ്പുകളും 11,000 ജീവനക്കാരുമുണ്ട്. ജനപ്രിയ ബ്രാൻഡുകളുടെ റെസ്ടാറന്റുകൾക്ക് പ്രചുര പ്രചാരമുണ്ടായിരുന്ന കുവൈറ്റിലും ഗൾഫ് മേഖലയിലും മുകളിൽ പറഞ്ഞ സ്ഥിതി വിശേഷത്തെ തുടർന്ന് സംജ്‌ജാതമായ അവരോഹണം കുവൈറ്റിന്റെ മാത്രമല്ല ഗൾഫ് ന്റെയകമാനമുള്ള സാമ്പത്തിക നട്ടെല്ലിനെ ബാധിക്കുന്ന തിഥിയിലേക്കു എത്തിയിട്ടുണ്ട്. പ്രവർത്തനങ്ങൾ മന്ദീഭവിക്കുന്നതോടെ രാഷ്ട്രത്തിന്റെ വളർച്ച നിരക്കും ഗണ്യമായി കുറയാനിട യാക്കിയേക്കും. ബഹുരാഷ്ട്ര ബ്രാൻഡുകളുടെ നിലവാരമുള്ള പുതിയ സ്റ്റോറുകൾ തുറക്കുക എന്നാൽ വ്യാപാര മേഖലയിൽ വലിയ ഉണർവ്വ് ഉണ്ടാവുകയും മാർക്കറ്റിനെ ഉത്തേജിപ്പിക്കുകയും ചെയ്യുമെന്നത് വസ്തുതയാണ്. കോവിഡിന് ശേഷം അത്തരം ഉണർവ്വുകൾ ഇല്ലാതായത് കുവൈറ്റിലെ സ്വകാര്യമേഖലയെ കാര്യമായി ബാധിച്ചിട്ടുള്ളതായി വിലയിരുത്തപ്പെടുന്നു.

Advertisement
Next Article