For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

അതീവ ജാഗ്രതയിൽ മുംബൈ; ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

01:06 PM Sep 28, 2024 IST | Online Desk
അതീവ ജാഗ്രതയിൽ മുംബൈ  ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്
Advertisement

മുംബൈ: മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. കേന്ദ്ര ഏജന്‍സികളാണ് മുന്നറിയിപ്പ് നല്‍കിയത്. ആരാധനാലയങ്ങളിലും മറ്റ് പൊതു സ്ഥലങ്ങളിലടക്കം സുരക്ഷ വര്‍ധിപ്പിച്ചു. പ്രദേശങ്ങളില്‍ മോക്ഡ്രില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. മുംബൈയിലെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരോട് അതത് സോണുകളിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ നിർദേശമുണ്ട്. നഗരങ്ങളിലെ ക്ഷേത്രങ്ങളില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം. സംശയാസ്പദമായി എന്തുകണ്ടാലും അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ക്ഷേത്രത്തില്‍ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായി സിദ്ധവിനായക ക്ഷേത്രത്തിലെ ട്രസ്റ്റ് ചെയര്‍മാന്‍ സദാ സര്‍വന്‍കര്‍ പറഞ്ഞു. ഇതിനായുള്ള സജ്ജീകരണങ്ങള്‍ ഉടന്‍ ഒരുക്കണമെന്ന് മുംബൈ പൊലീസ് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.