കുണ്ടറ ഇരട്ടക്കൊലക്കേസ് പ്രതി കാശ്മീരിൽ പിടിയിൽ
07:45 PM Dec 30, 2024 IST
|
Online Desk
Advertisement
കൊല്ലം: കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ ശേഷം മുങ്ങിയ മകൻ പിടിയില്‍. കുണ്ടറ പടപ്പക്കര സ്വദേശി അഖില്‍ കുമാറാണ് പിടിയിലായത്. ജമ്മു കാശ്മീരില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. നാലര മാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലാകുന്നത്. പടപ്പക്കര സ്വദേശിനി പുഷ്പലതയേയും മുത്തച്ഛൻ ആന്റണിയെയുമാണ് മകൻ വെട്ടിക്കൊലപ്പെടുത്തിയത്.
ഇരുവരെയും അഖില്‍ കുമാർ ഉപദ്രവിക്കാറുണ്ടെന്ന് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഖിലിനെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു ശേഷമാണ് അമ്മയേയും മുത്തച്ഛനെയും ക്രൂരമായി അഖില്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് പൊലീസ് നിഗമനം
Advertisement
Next Article