വീട്ടമ്മയുടെ കൊലപാതകം; 3 ഇതര സംസ്ഥാന തൊഴിലാളികൾ നിരീക്ഷണത്തിൽ
12:23 PM Mar 26, 2024 IST
|
ലേഖകന്‍
Advertisement
Advertisement
കൊച്ചി: കോതമംഗലത്ത് വയോധികയെ തലക്കടിച്ച് കൊന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. മോഷണത്തിന് വേണ്ടി മുൻകൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമെന്നാണ് പൊലീസ് വിലയിരുത്തല്‍. കേസില്‍ ഒന്നിലധികം പ്രതികളുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സമീപവാസികളായ മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികള്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഉച്ച സമയത്ത് വീട്ടില്‍ ആളുണ്ടാവില്ലെന്ന് നേരത്തെ മനസിലാക്കിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് സംശയിക്കുന്നു.
പ്രദേശത്തെ ഇതര സംസ്ഥാന തൊഴിലാളികളടക്കം ചിലര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. മൊബൈല്‍ ഫോൺ ടവര്‍ അടക്കം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. വൈകാതെ പ്രതികളിലേക്കെത്താനാവുമെന്നാണ് പൊലിന്റെ കണക്കുകൂട്ടല്‍. ഇന്നലെ ഉച്ചക്കാണ് 72 കാരിയായ സാറാമ്മയുടെ മൃതദേഹം തലക്കടിച്ച് പൊട്ടിച്ച നിലയില്‍ വീട്ടില്‍ കണ്ടെത്തിയത്.
Next Article