തലസ്ഥാനത്തെ നടുക്കി കൊലപാതകം; ബീമാപള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു
10:44 AM Aug 16, 2024 IST | Online Desk
Advertisement
തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി വീണ്ടും കൊലപാതകം. തിരുവനന്തപുരം ബീമാ പള്ളിയില്‍ യുവാവിനെ വെട്ടിക്കൊന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. ക്രിമിനല്‍ കേസ് പ്രതിയായ ഷിബിലിയാണ് കൊല്ലപ്പെട്ടത്. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ഗുണ്ടാ നേതാവ് വെട്ടുകത്തി ജോയിയെ നടുറോഡില്‍ വെട്ടികൊലപ്പടുത്തിയത്. വെള്ളിയാഴ്ച രാത്രിയോടെ വെട്ടേറ്റ ജോയി ശനിയാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചത്.
Advertisement