Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സ്വർണ വായ്പ രംഗത്ത് പരസ്പര സഹകരണം; സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും ധാരണയായി

09:59 PM Nov 25, 2024 IST | Online Desk
Advertisement

കൊച്ചി: സ്വർണ വായ്പ ബിസിനസ് മേഖലയിലെ പരസ്പര സഹകരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്കും മുൻനിര ഇതര ധനകാര്യ സ്ഥാപനമായ ഫെഡ് ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡും തമ്മിൽ ധാരണയിലെത്തി. ഇതുസംബന്ധിച്ച കരാറിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എംഡിയും സിഇഒയുമായ പി ആർ ശേഷാദ്രി, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ ചീഫ് ബിസിനസ് ഓഫീസർ ജഗദീഷ് റാവു എന്നിവർ ഒപ്പുവെച്ചു. രാജ്യമെമ്പാടുമുള്ള ഉപഭോക്താക്കൾക്ക് ലളിതമായ നടപടി ക്രമങ്ങളിലൂടെ സ്വർണ വായ്പ നൽകുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഗോൾഡ് ലോൺ വിപണിയിലെ മാറിവരുന്ന പ്രവണതകൾ കൂടുതൽ നേട്ടമുണ്ടാക്കുന്ന രീതിയിൽ അവതരിപ്പിക്കുക, നഷ്ട സാധ്യത പരമാവധി കുറയ്ക്കുക, ഉപഭോക്താക്കൾക്കു നൂതന സാമ്പത്തിക പരിഹാരങ്ങൾ നൽകുക എന്നിവയിലൂടെ സ്വർണ വായ്പ രംഗത്തെ ശക്തമായ സാന്നിധ്യമാകാൻ സഹകരണത്തിലൂടെ സാധ്യമാകും. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വാസയോഗ്യമായ സ്വർണ വായ്പ സേവനങ്ങൾ വളരെ വേഗത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഫെഡ്‌ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡുമായുള്ള സഹകരണത്തിലൂടെ സാധ്യമാകുമെന്ന് ബാങ്ക് സിജിഎമ്മും റീട്ടെയിൽ അസ്സെറ്റ്സ് വിഭാഗം ഹെഡുമായ സഞ്ചയ് സിൻഹ പറഞ്ഞു. സാമ്പത്തിക രംഗത്ത് മൂല്യവത്തായ അവസരങ്ങൾ തുറക്കുന്നതിനോടൊപ്പം, സ്വർണ വായ്പ മേഖലയിലെ നൂതന സേവനങ്ങൾക്ക് പുതിയ മാനദണ്ഡം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വർണ വായ്പാ ബിസിനസ് മേഖലയിൽ സൗത്ത് ഇന്ത്യൻ ബാങ്കിനോടൊപ്പം ഒരുമിച്ചു പ്രവർത്തിക്കാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് ചീഫ് ബിസിനസ് ഓഫീസർ ജഗദീഷ് റാവു പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശ്വസ്തവും വിശാലവുമായ ഉപഭോക്തൃ സേവന മികവിനോടൊപ്പം ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡിന്റെ വിദഗ്ധതയും ഒന്നിപ്പിച്ച്, ഉപഭോക്താക്കൾക്ക് മികച്ച ഗോൾഡ് ലോൺ സേവനം നൽകുകയാണ് പരസ്പര സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.- അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ്, എച്ച്ആർ & ഓപ്പറേഷൻസ് വിഭാഗം സിജിഎം ആന്റോ ജോർജ് ടി, സീനിയർ ജനറൽ മാനേജർ & സി ഐ ഓ സോണി എ, ബിജി എസ് എസ്, സീനിയർ ജനറൽ മാനേജർ & ബ്രാഞ്ച് ബാങ്കിങ് ഹെഡ്, ജോയിന്റ് ജനറൽ മാനേജർ വിജിത്ത് എസ്, ഫെഡ്ബാങ്ക് ഫിനാൻഷ്യൽ സർവീസ് ലിമിറ്റഡ് പ്രോഡക്റ്റ്, മാർക്കറ്റിംഗ് & സ്ട്രാറ്റജിക് അല്ലിയന്സസ് സഞ്ജു യുസഫ്, ഹെഡ് പ്രോഡക്റ്റ് & സ്ട്രാറ്റജി (ഗോൾഡ് ലോൺ) അക്ഷത് ജെയിൻ, ഹെഡ് പ്രോഡക്റ്റ് ബ്രാഞ്ച് & ഡി എസ് ജി എൽ ചാനൽ (ഗോൾഡ് ലോൺ ) ശരൺ ശിവകുമാർ എന്നിവർ പങ്കെടുത്തു.

Advertisement

Tags :
Business
Advertisement
Next Article