Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് ലൈസന്‍സും ആര്‍സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള നീക്കവുമായി എംവിഡി

03:34 PM Oct 01, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ലൈസന്‍സും ആര്‍സി ബുക്കും പ്രിന്റ് ചെയ്ത് നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള നീക്കവുമായി എംവിഡി
ഇവ രണ്ടും പരിവാഹന്‍ സൈറ്റ് വഴി ഡിജിറ്റലാക്കാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെയും രണ്ടാം ഘട്ടത്തില്‍ ആര്‍സി ബുക്കിന്റെയും പ്രിന്റിംഗ് നിര്‍ത്തലാക്കും.

Advertisement

ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്ന കാലത്ത് പ്രിന്റിംഗ് രേഖകളുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ നടപടിയെന്ന് ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി. നിലവില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ രണ്ടുമാസം കഴിഞ്ഞാണ് ലൈസന്‍സ് തപാല്‍ മാര്‍ഗം ലഭ്യമാവുക. മൂന്നുമാസത്തോളം കഴിഞ്ഞാണ് ആര്‍സി ബുക്ക് ലഭിക്കുന്നത്. ഡിജിറ്റലാക്കുന്നതോടെ ടെസ്റ്റ് പാസായി മിനിട്ടുകള്‍ക്കകം തന്നെ ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനാവും.

എം പരിവാഹന്‍ സൈറ്റിലെ സാരഥിയില്‍ നിന്ന് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യാം. ഡിജി ലോക്കറിലും ഇത്തരത്തില്‍ വാഹന രേഖകള്‍ സൂക്ഷിക്കാം. വാഹന പരിശോധന സമയത്ത് ഉദ്യോഗസ്ഥന് ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് രേഖകള്‍ പരിശോധിക്കാം. രേഖകള്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കാവുന്നതുമാണ്.

പൊതുമേഖല സ്ഥാപനമായ ഐടിഐയുമായുളള കരാറിനെ ധനവകുപ്പ് എതിര്‍ത്തതോടെ ലൈസന്‍സ്, ആര്‍സി ബുക്ക് അച്ചടി മുടങ്ങിയിരിക്കുകയാണ്. ഒരു മാസത്തെ ഡ്രൈവിംഗ് ലൈസന്‍സിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആര്‍സി ബുക്കിന് മൂന്നര ലക്ഷം രൂപയുമാണ് കുടിശിക നല്‍കാനുള്ളത്

Tags :
featuredkeralanews
Advertisement
Next Article