പാർട്ടി തത്വങ്ങൾക്കായി പോരാടുകയാണ് തന്റെ റോളെന്ന് പ്രിയങ്ക
ന്യൂഡൽഹി: എന്റെ പാർട്ടിയുടെ തത്വങ്ങൾക്കായി പോരാടുകയാണ് തിരഞ്ഞെടുപ്പിലെ തന്റെ റോളെന്ന് പ്രിയങ്ക പറഞ്ഞു. ഈ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ പങ്ക് എന്താണ് എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഞങ്ങൾ പാവങ്ങൾക്കും കർഷകർക്കും സ്ത്രീകൾക്കുമായി പോരാടുന്നു. രാജസ്ഥാനിൽ കോൺഗ്രസ് വിജയിച്ചാൽ ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നായിരുന്നു പ്രതികരണം.ഇതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ മറുപടി നൽകുമെന്നും പ്രിയങ്ക വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയം ഉറപ്പെന്ന് പ്രിയങ്ക ഗാന്ധി. ഞങ്ങൾ ഞങ്ങളുടെ തത്ത്വങ്ങൾക്കായി പോരാടുകയാണ്.ജനങ്ങൾ ബിജെപിയിൽ അസ്വസ്ഥരാണ്. ബിജെപി സർക്കാർ ഉള്ളയിടത്തെല്ലാം കർഷകരും യുവാക്കളും പ്രതിസന്ധിയിലാണ്. തൊഴിലില്ല, വിദ്യാഭ്യാസത്തിനുള്ള മാർഗമില്ല. എല്ലാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകൾ വലിയ സംഭാവന നൽകുന്നതിൽ സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു. മധ്യപ്രദേശിലും ഛത്തീസ്ഗഢിലും വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
ജ്യോതിരാദിത്യ സിന്ധ്യ ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുകയാണ്. ഞങ്ങളുടെ കുടുംബത്തിലെ കുട്ടികളെ പോലും വെറുതെ വിട്ടില്ല.ഞങ്ങൾ കരയുന്നില്ല. പൊതുജീവിതമായതിനാൽ നമ്മൾ കേൾക്കണം, പോരാടണം. ഇതൊരു തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു.
2024ൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഞാൻ എന്ത് ചെയ്യുമെന്ന് നിങ്ങൾ കണ്ടറിയൂ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. രാജസ്ഥാനിൽ ബിജെപി പൂർണമായും ചിതറിക്കിടക്കുകയാണ്. ഇവിടെ ഞങ്ങളുടെ പാർട്ടി ഒറ്റക്കെട്ടായി പോരാടുകയാണെന്നും പ്രിയങ്ക പറഞ്ഞു.