Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു

നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും
10:44 AM Mar 11, 2024 IST | Online Desk
Advertisement

കട്ടപ്പന ഇരട്ടക്കൊലപാതക കേസില്‍ ദുരൂഹത തുടരുന്നു. നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ പരിശോധന തുടരും. രാവിലെ വീടിനോടു ചേർന്നുള്ള തൊഴുത്ത് കുഴിച്ച് വീണ്ടും പരിശോധന നടത്തും. കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ ഇന്ന് കസ്റ്റഡിയില്‍ എടുത്തേക്കും. പ്രതി നിതീഷ് പൊലീസിനോട് സഹകരിക്കുന്നില്ല. ആദ്യം പറഞ്ഞ മൊഴികള്‍ പ്രതി മാറ്റി പറഞ്ഞു.

Advertisement

നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയിട്ടുണ്ടെന്നാണ് പ്രതി മൊഴി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കുഴിച്ചിട്ടെന്ന് പ്രതി പറയുന്ന വീടിന് സമീപമുള്ള തൊഴുത്തില്‍ പരിശോധന നടത്തുന്നത്. ഇന്നലത്തെ പരിശോധനയില്‍ മൃതദേഹം അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നില്ല.

എന്നാൽ പിന്നീ‌ട് പ്രതി മൊഴിമാറ്റി. തൊഴുത്തിന് സമീപത്തല്ല മറ്റൊരു സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്നതെന്ന് പറഞ്ഞു. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല. ആദ്യം പറഞ്ഞമൊഴിയില്‍ തന്നെ പൊലീസ് പരിശോധന നടത്തും.

കേസില്‍ കാഞ്ചിയാര്‍ കക്കാട്ടുകടയിലെ വാടകവീടിന്റെ തറ കുഴിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കണ്ടെത്തിയത്.

Tags :
crimefeaturedkerala
Advertisement
Next Article