എൻ.ചന്ദ്രബാബു നായിഡുവിന് ഇടക്കാല ജാമ്യം
അമരാവതി: അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി അദ്ധ്യക്ഷനുമായ എൻ ചന്ദ്രബാബു നായിഡുവിന് കോടതി നാലാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങള്‍ പരിഗണിച്ച് ആന്ധ്രാപ്രദേശ് ഹൈക്കോടതിയാണ് ഇന്ന് ജാമ്യം അനുവദിച്ചത്.
ഒക്ടോബര്‍ 18ന് നായിഡുവിന്റെ കുടുംബാംഗങ്ങളും ടിഡിപി നേതാക്കളും രാജമഹേന്ദ്രവാരത്തിലെ സെൻട്രല്‍ ജയിലിലെത്തി കാണുകയും അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച ആശങ്കകള്‍ അറിയിക്കുകയും ചെയ്തിരുന്നു ഭാര്യ ഭുവനേശ്വരി, മകൻ ലോകേഷ്, മരുമകള്‍ ബ്രാഹ്മണി എന്നിവര്‍ ടിഡിപി അദ്ധ്യക്ഷനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കളായ ചിന്നരാജപ്പ, രാം മോഹൻ നായിഡു, ബുച്ചയ്യ ചൗധരി, കലാ വെങ്കിട്ടറാവു തുടങ്ങിയവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ സെപ്തംബര്‍ പത്തിനാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോര്പ്പറേഷൻ അഴിമതി കേസില്‍ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.