പരിസ്ഥിതി പാഠങ്ങൾ കരിക്കുലത്തിന്റെ ഭാഗമാക്കണം: എൻ.കെ പ്രേമചന്ദ്രൻ എംപി
കൊല്ലം: ആഗോള താപനവും അന്തരീക്ഷത്തിലും കാലവസ്ഥയിൽ ഉണ്ടാകുന്ന പ്രകടമായ മാറ്റവും പാരിസ്ഥിതിക ആഘാതവും ഉൾപ്പെടെയുള്ള വിഷയങ്ങൾ കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് എൻ. കെ.പ്രേമചന്ദ്രൻ എം. പി അഭിപ്രായപ്പെട്ടു. കേരള യൂത്ത് പ്രമോഷൻ കൗൺസിലും പ്രിയദർശിനി ആർട്സും സംയുക്തമായി പാറോ റിസോർട്ടിൽ സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.സംഘാടക സമിതി ചെയർമാൻ വില്ല്യംജോർജ്അധ്യക്ഷതവഹിച്ചു.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ ആമുഖപ്രഭാഷണം നടത്തി.അഡ്വ.കെ.വി സജികുമാർ,ബി.ഉണ്ണി,സാദിഖ്.എ,സുനിൽജി,എന്നിവർ പ്രസംഗിച്ചു. വിവിധ വിഷയങ്ങളിൽ അക്ഷയ് ഓവൻസ്, ജനാർദ്ദനൻ പുതുശ്ശേരി, ബിജു മാവേലിക്കര, സ്മിജിൻ ദത്ത് ശ്രീക്കുട്ടൻ എന്നിവർ ക്ലാസ്സ് നയിച്ചു.ചിത്രം മെയിലിൽ ക്യാപ്ഷൻ : കേരള യൂത്ത് പ്രമോഷൻ കൗൺസിലും പ്രിയദർശിനി ആർട്സും സംയുക്തമായി സംഘടിപ്പിച്ച മാമ്പഴക്കാലം അവധിക്കാല ക്യാമ്പ് എൻ. കെ.പ്രേമചന്ദ്രൻ എം. പി ഉദ്‌ഘാടനം ചെയ്യുന്നു.