എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമെന്ന് മേഴ്സിക്കുട്ടിയമ്മ
12:01 PM Nov 12, 2024 IST | Online Desk
Advertisement
കൊല്ലം: എന്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ.സസ്പെന്ഷന് നേരെത്തെ വേണ്ടതായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ സംഘപരിവാര്‍ സ്വാധീനമുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ആ ശ്രമത്തെ പ്രതിരോധിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
Advertisement
സര്‍വീസ് ചട്ടലംഘനത്തിന് പിന്നാലെയാണ് സംസ്ഥാനത്തെ രണ്ട് ഐഎഎസ് ഓഫീസര്‍മാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെയും കൃഷി വകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിനെയുമാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്.മല്ലു ഹിന്ദു ഗ്രൂപ്പ് വിവാദത്തിലാണ് ഗോപാലകൃഷ്ണനു സസ്പെന്ഷന്. അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് എതിരായ പരസ്യ അധിക്ഷേപത്തിലാണ് പ്രശാന്തിനെതിരായ നടപടി. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ മുഖ്യമന്ത്രി അംഗീകരിക്കുകയായിരുന്നു