ജീവിതത്തിലെ ആദ്യ സസ്‌പെന്‍ഷനെന്ന് എന്‍ പ്രശാന്ത്
തിരുവനന്തപുരം: ജീവിതത്തില്‍ നേരിട്ട ആദ്യ സസ്‌പെന്‍ഷനെന്ന് പ്രശാന്ത്. തിങ്കളാഴ്ചയാണ് കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സസ്‌പെന്‍ഷന്‍ ഉത്തരവ് ലഭിച്ച ശേഷം കൂടുതല്‍ പ്രതികരിക്കും. ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ ഫേസ്ബുക്കിലടക്കം കുറച്ചു ദിവസങ്ങളിലായി അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് പ്രശാന്ത് നടത്തിക്കൊണ്ടിരുന്നത്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന പ്രശാന്ത് പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി രൂപവത്കരിച്ച 'ഉന്നതി'യുടെ സി.ഇ.ഒ ആയിരുന്ന കാലത്ത് സംഭവിച്ച വീഴ്ചകളെക്കുറിച്ച് എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്ത വന്നതാണ് പ്രശാന്തിനെ പ്രകോപിപ്പിച്ചത്.
ഹിന്ദു മല്ലു ഗ്രൂപ് എന്ന വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കിയ വ്യവസായവാണിജ്യ സെക്രട്ടറി കെ.ഗോപാലകൃഷ്ണനെയും സര്‍ക്കാര്‍ തിങ്കളാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.