For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫയലില്‍ അഭിപ്രായം എഴുതാന്‍ എന്‍. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്

11:41 AM Nov 14, 2024 IST | Online Desk
ഫയലില്‍ അഭിപ്രായം എഴുതാന്‍ എന്‍  പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്
Advertisement

തിരുവനന്തപുരം: ഫയലില്‍ അഭിപ്രായം എഴുതാന്‍ എന്‍. പ്രശാന്തിനെ വിലക്കിക്കൊണ്ട് ജയതിലക് ഒപ്പിട്ട കുറിപ്പ് പുറത്ത്.പ്രശാന്തിന് ഫയല്‍ സമര്‍പ്പിക്കരുതെന്നാവശ്യപ്പെട്ട് ഡോ. ജയതിലക് കീഴുദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയ കുറിപ്പാണ് പുറത്തുവന്നത്.2024 മാര്‍ച്ച് ഏഴിനായിരുന്നു ജയതിലക് കുറിപ്പിറക്കിയത്.മന്ത്രി അംഗീകരിച്ച ഫയല്‍ റൂട്ടിഗിന് വിരുദ്ധമായിറക്കിയ കുറിപ്പിനെതിരെ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. മറ്റൊരു വകുപ്പിലേക്ക് തന്നെ മാറ്റണമെന്നായിരുന്നു പ്രശാന്തിന്റെ പരാതിയുടെ ഉള്ളടക്കം.

Advertisement

കുറിപ്പിന്റെ പൂര്‍ണരൂപം

എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളുടെ സുഖമമായ നടത്തിപ്പിനായി താഴെ പറയുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതാണ്.എല്ലാ യോഗങ്ങളും (ഓണ്‍ലൈന്‍ യോഗം ഉള്‍പ്പെടെ) എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളെ പ്രതിനിധീകരിച്ച് സ്പെഷ്യല്‍ സെക്രട്ടറി ശ്രീ. എന്‍. പ്രശാന്ത് പങ്കെടുക്കേണ്ടതാണ്.

താഴെ പറയുന്ന ഫയലുകള്‍ ഒഴിച്ച് മറ്റ് എല്ലാ ഫയലുകളും എസ് സി/എസ്ടി/ബിസിഡി. വകുപ്പുകളിലെ അഡിഷണല്‍ സെക്രട്ടറി/ജോയിന്റ് സെക്രട്ടറിമാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നേരിട്ട് സമര്‍പ്പിക്കേണ്ടതാണ്.മീറ്റിംഗ് നോട്ടീസ് കിട്ടിയാല്‍ ഉടന്‍ തന്നെ അജണ്ടയും മീറ്റിംഗ് സംബന്ധിച്ചുള്ള കുറിപ്പും ഉള്ള ഫയല്‍ അതാത് സെക്ഷനില്‍ നിന്നും മീറ്റിംഗിന് തലേ ദിവസം തന്നെ സ്പെഷ്യല്‍ സെക്രട്ടറിക്ക് നല്‍കേണ്ട താണ്.

ഉന്നതി എംപവര്‍മെന്റ് സൊസൈറ്റിയുടെ എല്ലാ മീറ്റിംഗുകളുടേയും നോട്ടിസും അജണ്ടയും (ഓണ്‍ലൈന്‍ ആണെങ്കില്‍ ലിങ്ക് ഉള്‍പ്പെടെ) തലേ ദിവസം തന്നെ അഡിഷണല്‍ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിക്കേണ്ടതാണ്.-ജയതിലകിനും വ്യവസായ വകുപ്പ് ഡയരക്ടറായിരുന്ന കെ. ഗോപാലകൃഷ്ണനുമെതിരെ സോഷ്യല്‍ മീഡിയില്‍ നടത്തിയ പരസ്യ വിമര്‍ശനത്തിനു പിന്നാലെയാണ് എ. പ്രശാന്തിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തില്‍ കെ. ഗോപാലകൃഷ്ണനെതിരെയും നടപടി സ്വീകരിച്ചിരുന്നു. രണ്ടുപേരെയും സസ്‌പെന്‍ഡ് ചെയ്താണ് ഉത്തരവിറങ്ങിയത്. ചീഫ് സെക്രട്ടറിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു നടപടി.

Tags :
Author Image

Online Desk

View all posts

Advertisement

.