നാഫോ ഗ്ലോബൽ "മേഘം" നാളെ മൈദാൻ ഹവല്ലിയിൽ! 2024ലെ ബിസിനസ് അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു
കുവൈറ്റ് സിറ്റി : നാഫോ ഗ്ലോബൽ കുവൈറ്റ് തങ്ങളുടെ അഭിമാനകരമായ ‘നാഫോ ഗ്ലോബൽ ബിസിനസ് അവാർഡ് 2024’ വിജയികളെ പ്രഖ്യാപിച്ചു, നവംബർ 1 വെള്ളിയാഴ്ച മൈദാൻ ഹവല്ലി അമേരിക്കൻ ഇൻ്റർനാഷണൽ സ്‌കൂളിൽ നടക്കുന്ന വാർഷിക ആഘോഷമായ ‘മേഘം’ ചടങ്ങിൽ വെച്ച് അവാർഡുകൾ സമ്മാനിക്കും. 20-ാമത് വാർഷിക പരിപാടിയായ ‘മേഘം’ അവാർഡ് ദാന ചടങ്ങ് നോടനുബന്ധിച്ച് ഇന്ത്യൻ പിന്നണി ഗായകൻ ജോബ് കുര്യൻ്റെ നേതൃത്വത്തിലുള്ള പ്രശസ്ത സംഗീത ബാൻഡിൻ്റെ പ്രകടനമാണ് പരിപാടിയുടെ ആകർഷണീയത. സീ തമിഴിലെ സരെഗമപ സീനിയേഴ്‌സിൻ്റെ മുൻ പങ്കാളിയും അമൃത ടിവിയിലെ അമൃത സൂപ്പർസ്റ്റാറിൻ്റെ മുൻ ഫൈനലിസ്റ്റുമായ അനില രാജീവ്, 'സെൻസേഷനൽ ഗായിക' കൂടിസംഗീത വിരുന്ന് ആകർഷണമാക്കും.20-ാം വാർഷിക ആഘോഷത്തി ന്റെ ഭാഗമായി നാല് ബിസിനസ്സ് നേതാക്കൾക്ക് ബഹുമതികൾ സമ്മാനിക്കുന്നു. നാഫോ ഗ്ലോബൽ എൻ്റർപ്രണർഷിപ്പ് അവാർഡ് ഭക്ഷ്യ ഇറക്കുമതി/കയറ്റുമതി, സപ്ലൈ ചെയിൻ മാനേജ്‌മെൻ്റ് രംഗത്തെ വിശിഷ്ട സേവനങ്ങൾ പരിഗണിച്ച് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പരകപാടത്തിനും, തുല്യതയില്ലാത്ത വ്യാവസായിക നേതൃ ശേഷി പ്രകടിപ്പിച്ച എ കു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്ക് നൽകും. കോർപ്പറേറ്റ് മികവിലെ സമാനതകളില്ലാത്ത നേട്ടങ്ങൾക്ക് ജസീറ എയർവേയ്‌സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണൻ, അൽ റഷീദ് ഗ്രൂപ്പിലെ ചീഫ് ഫിനാൻഷ്യൽ ഓഫീസർ പ്രദീപ് മേനോൻ എന്നിവർക്ക് 'കോർപ്പറേറ്റ് ഐക്കൺ' അവാർഡ് കളും നൽകും.
അവരുടെ കാര്യക്ഷമതയും നേതൃശേഷിയും മുൻ നിർത്തിയാണ് അവാർഡ്‌കൾ നൽകുന്നത്. "അവർ അവരുടെ ബിസിനസ്സിൽ വിജയിക്കുക മാത്രമല്ല, കമ്മ്യൂണിറ്റി അംഗങ്ങൾക്ക് മാതൃകയായി മാറുകയും ചെയ്തു," നാഫോ ഗ്ലോബൽ കുവൈറ്റ് ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. നാഫോ ഗ്ലോബൽ - കുവൈറ്റ് ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള, സമാന ചിന്താഗതിക്കാരായ കുടുംബങ്ങളുടെ ലാഭേച്ഛയില്ലാത്ത രാഷ്ട്രീയ സാമൂഹിക സാംസ്കാരിക സംഘടനയാണ്. കുവൈറ്റിലെ ണ്ട്. വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം, മറ്റ് വിവിധ ക്ഷേമ സഹായങ്ങൾ എന്നിവ നൽകി സമൂഹത്തിലെ അധഃസ്ഥിത വിഭാഗത്തെ സഹായിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുക എന്നതാണ് സംഘടനയുടെ പ്രാഥമിക ലക്ഷ്യം.