ഇന്ത്യയുടെ വീണ്ടെടുപ്പിന് മണിക്കൂറുകൾ മാത്രം
ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുവാൻ ഇനി മണിക്കൂറുകൾ മാത്രം. രാജ്യത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നാണ് പൊതുവികാരം. എക്സിറ്റ് പോളുകൾ യാഥാർത്ഥ്യബോധത്തിൽ നിന്നും ഏറെ ദൂരത്തുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകർ പോലും ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കൃത്യമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ ന്യായ് പ്രകടനപത്രിയെ ഇരുകൈകളും നീട്ടി രാജ്യത്തെ ജനങ്ങൾ വരവേറ്റതാണ്. രാഹുൽ ഗാന്ധി നയിച്ച ജോഡോ യാത്രയും തുടർന്നുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളും ഇന്ത്യ കൃത്യമായി വിലയിരുത്തിയിട്ടുണ്ട്. വർദ്ധിച്ചുവന്ന തൊഴിലില്ലായ്മയും വിലക്കയറ്റവും വോട്ടർമാരുടെ കണ്ണ് തുറപ്പിച്ചിട്ടുണ്ട്. വർഗീയതയുടെയും വിദ്വേഷത്തിന്റെയും കറപുരണ്ട സംഘപരിവാർ ശക്തികളിൽ നിന്നും രാജ്യം വീണ്ടെടുക്കപ്പെടാൻ ഇനി മണിക്കൂറുകൾ മാത്രമാണുള്ളത്. ആ അസുലഭ മുഹൂർത്തത്തിന് കാതോർക്കുകയാണ് രാജ്യത്തെ സാധാരണ ജനങ്ങളും.