For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്

10:48 AM May 22, 2024 IST | Online Desk
ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്
Advertisement

ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിന് ദേശീയ മെഡിക്കല്‍ കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. മെഡിക്കല്‍ കോളജിലെ സൗകര്യങ്ങള്‍ സംബന്ധിച്ച് വിദഗ്ധ സമിതി നടത്തിയ പരിശോധനകളില്‍ കണ്ടെത്തിയ പോരായ്മകളുടെ അടിസ്ഥാനത്തിലാണു നോട്ടീസ്. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്ന് ഇന്ന് നടക്കുന്ന മെഡിക്കല്‍ കമ്മീഷന്‍ ഹിയറിംഗില്‍ അറിയിക്കാനാണ് കോളേജ് അധികൃതരുടെ തീരുമാനം.

Advertisement

അടുത്ത അധ്യയന വര്‍ഷത്തെ അഡ്മിഷനു വേണ്ടി ഇടുക്കി മെഡിക്കല്‍ കോളജിലുള്ള സൗകര്യങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടും പരീക്ഷകളുടെ വീഡിയോയും ദേശീയ മെഡിക്കല്‍ കൗണ്‍സിലിന് സമര്‍പ്പിച്ചിരുന്നു. ഇത് പരിശോധിച്ച സമിതിയാണ് അപാകതകള്‍ കണ്ടെത്തിയത്. 20 ഡിപ്പാര്‍ട്‌മെന്റുകളിലും ആവശ്യത്തിനു ഫാക്കല്‍റ്റികളും സീനിയര്‍ റസിഡന്റുമാരും ട്യൂട്ടര്‍മാരും ഇല്ലെന്ന കാര്യം എടുത്തുപറഞ്ഞിട്ടുണ്ട്. ആശുപത്രിയില്‍ കിടക്കകള്‍ കുറവാണെന്നും മേജര്‍ ശസ്ത്രക്രിയകള്‍ കുറച്ചു മാത്രമേ ചെയ്യുന്നുള്ളൂവെന്നും പറയുന്നു. കണ്ണ്, ഇഎന്‍ടി വിഭാഗങ്ങളിലെ കുറവുകളും എക്‌സ് റേ, അള്‍ട്രാസൗണ്ട്, സിടി സ്‌കാന്‍, എംആര്‍ഐ സ്‌കാന്‍ എന്നിവയിലെ പോരായ്മകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇവയില്‍ ഭൂരിഭാഗവും ശരിയാണെന്നാണ് വിദ്യാര്‍ത്ഥികളും പറയുന്നത്.

ലക്ചര്‍ ഹാളില്ലാത്തതിനാല്‍ പരിമിത സൗകര്യത്തില്‍ തിങ്ങി ഞെരുങ്ങിയിരുന്നാണ് കുട്ടികള്‍ പഠിക്കുന്നത്. അതേ സമയം വാര്‍ഷിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് കോളജ് അധികൃതകരുടെ വിശദീകരണം. നോട്ടീസിനുള്ള മറുപടി തൃപ്തികരമല്ലെങ്കില്‍ സീറ്റുകളുടെ എണ്ണം വെട്ടിക്കുറക്കുകയും പിഴ ചുമത്തുകയും ചെയ്യുമെന്നും നോട്ടീസിലുണ്ട്.

Author Image

Online Desk

View all posts

Advertisement

.