For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി വില്ലനാകുന്നത് സ്വാഭാവികം; വിഡി സതീശൻ

06:44 PM Oct 06, 2023 IST | Veekshanam
സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി വില്ലനാകുന്നത് സ്വാഭാവികം  വിഡി സതീശൻ
Advertisement

രാഹുൽഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള ബിജെപിയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സത്യം, ധര്‍മ്മം, നീതി, കരുണ എന്നിവ ആരില്‍ സമ്മേളിക്കുന്നുവോ അയാളാണ് യഥാര്‍ഥ നായകനെന്ന് പ്രതിപക്ഷ നേതാവ് സാമൂഹ മാധ്യമങ്ങളിൽ കുറിച്ചു.

Advertisement

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കുറിപ്പ് പൂർണ്ണരൂപം

സത്യം, ധര്‍മ്മം, നീതി, കരുണ എന്നിവ ആരില്‍ സമ്മേളിക്കുന്നുവോ അയാളാണ് യഥാര്‍ഥ നായകന്‍. അസത്യം, അഹങ്കാരം, ധാര്‍ഷ്ട്യം, വെറുപ്പ്, വിഭജനം എന്നിവ പ്രസരിപ്പിക്കുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിന് രാഹുല്‍ ഗാന്ധി വില്ലനാകുന്നത് സ്വാഭാവികം. രാമനെ കാണുമ്പോള്‍ രാവണനെന്ന് വിളിക്കുന്ന അസുര ഭരണ കാലമാണിത്.

ഇന്ത്യയെന്ന ആശയത്തെ കുഴിച്ചുമൂടാന്‍ ബി.ജെ.പി ശ്രമിക്കുമ്പോള്‍ അതിനെ വീണ്ടെടുക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. ജനാധിപത്യത്തെ തിരികെ പിടിക്കാന്‍ ശ്രമിക്കുന്ന 'ഇന്ത്യ'യുടെ നായകനാണ് രാഹുല്‍. ഇരുട്ട് എത്ര കനത്താലും അതിനെ കീറി മുറിച്ച് വെളിച്ചം പുറത്തുവരും. രാഹുല്‍ ഗാന്ധിയെ രാവണനെന്ന്  വിളിക്കുന്നവര്‍ മോദിയേയും അമിത് ഷായേയും എന്ത് വിളിക്കും?

ചരിത്രത്തിന്റെ എല്ലാ വഴികളിലും ധര്‍മ്മയുദ്ധങ്ങള്‍ മാത്രമേ ജയിച്ചിട്ടുളളൂവെന്ന് ഓര്‍ക്കുക.

Tags :
Author Image

Veekshanam

View all posts

Advertisement

.