Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീൻ ബാബുവിന്റെ കുടുംബം

05:24 PM Oct 24, 2024 IST | Online Desk
Advertisement

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ
മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ഒക്ടോബർ 29ലേക്കാണ് മാറ്റിയത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലെ ജഡ്‌ജി നിസാർ അഹമ്മദാണ് മുൻകൂർജാമ്യഹർജി പരിഗണിച്ചത്.രണ്ടു ദിവസം കൊണ്ട് അറിയുമെന്ന് ദിവ്യ ഭീഷണിപ്പെടുത്തിയതായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ പറഞ്ഞു.

Advertisement

പെട്രോൾ പമ്പിന് പിന്നിൽ ബിനാമി ബന്ധമുണ്ട്. ആരാണ് ആ ബിനാമിയെന്ന് കണ്ടെത്തണം. വിജിലൻസിന് പ്രശാന്തൻ നൽകിയ പരാതി വ്യാജമാണെന്ന് നവീൻ ബാബുവിന്റെ കുടുംബത്തിൻ്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.ഒപ്പ് തെറ്റിയെന്നു പറഞ്ഞാൽ ചിലപ്പോൾ സംഭവിക്കാം. പക്ഷേ, സ്വന്തം പേര് ഒരിക്കലും തെറ്റില്ലല്ലോ. പരാതി ഉണ്ടെങ്കിൽ ദിവ്യയ്ക്ക് ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കാമായിരുന്നു. പമ്പിൻ്റെ നിർദിഷ്ട സ്ഥലം പോയി പരിശോധിക്കാൻ എഡിഎമ്മിനോട് പറയാൻ ദിവ്യയ്ക്ക് എന്ത് അധികാരമാണുള്ളതെന്നും അഭിഭാഷകൻ ചോദിച്ചു.അതെസമയം നവീന്റെ മകൾ അന്ത്യകർമങ്ങൾ ചെയ്യുന്ന ദൃശ്യങ്ങൾ കോടതിയും കണ്ടിട്ടുണ്ടാകും. എത്രത്തോളം ഹൃദയഭേദകമാണ് ആ ചിത്രം. ഇതിനാൽ ഒരു പരിഗണയും ദിവ്യ അർഹിക്കുന്നില്ലെന്നും ജാമ്യം നൽകരുതെന്നും അഭിഭാഷകൻ ആവശപ്പെട്ടു.

Tags :
kerala
Advertisement
Next Article