Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

"ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തി" കോളിവുഡില്‍ താരപ്പോരിന് തിരികൊളുത്തി, നയൻതാര

05:01 PM Nov 16, 2024 IST | Online Desk
Advertisement

ചെന്നൈ: കോളിവുഡിൽ താരപ്പോരിന് തിരികൊളുത്തിക്കൊണ്ട് നടൻ ധനുഷിനെതിരെ തുറന്ന കത്തുമായി നടി തെന്നിന്ത്യൻ സൂപ്പർതാരം നയൻതാര. നയൻതാരയെ കുറിച്ചുള്ള നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടാണ് താരങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയുള്ളത്. “ഓഡിയോ ലോഞ്ചുകളില്‍ കാണുന്ന മുഖം അല്ല യഥാർത്ഥത്തില്‍ ധനുഷിന്റേത്. ധനുഷ് മുഖംമൂടിയുമായി ജീവിക്കുന്ന വ്യക്തിയാണ്. ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കേണ്ടി വരും. തമിഴ്‌നാട്ടിലെ ജനങ്ങള്‍ ധനുഷിന്റെ സ്വേച്ഛാധിപത്യ പ്രവണത തിരിച്ചറിയണം. കള്ളക്കഥകള്‍ മെനഞ്ഞ് താങ്കള്‍ ന്യായീകരിക്കാൻ ശ്രമിക്കുമായിരിക്കും. ദൈവം എല്ലാം കാണുന്നുണ്ട്. ധനുഷ് മറ്റുള്ളവരുടെ ദൗർഭാഗ്യങ്ങളില്‍ സന്തോഷിക്കുന്ന വ്യക്തിയാണ്. ധനുഷില്‍ നിന്നും എന്‍ഒസി ലഭിക്കാത്തതിനാല്‍ തങ്ങള്‍ക്ക് ഡോക്യുമെന്ററി റീ എഡിറ്റ് ചെയ്യേണ്ടി വന്നു. അതാണ് ഡോക്യുമെന്ററിയുടെ റിലീസ് വൈകാനുള്ള കാരണം” – നയൻതാരയുടെ കത്തില്‍ പറയുന്നു

Advertisement

ധനുഷ് നിർമ്മിച്ച 'നാനും റൗഡി താൻ'സിനിമയിലെ ഭാഗങ്ങള്‍ ഡോക്യൂമെന്ററിയില്‍ ഉപയോഗിക്കുന്നതിനെ ചൊല്ലിയാണ് തർക്കം. നാനും റൗഡി താന്‍ എന്ന സിനിമയില്‍ നിന്നുള്ള പാട്ടുകളും രംഗങ്ങളും ബിഹൈൻഡ് ദി സീൻ ദൃശ്യങ്ങളും ഉപയോഗിക്കാന്‍ ധനുഷ് എന്‍ഒസി നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നത്.
2015 ല്‍ പുറത്തിറങ്ങിയ നാനും റൗഡി താൻ സിനിമ സംവിധാനം ചെയ്തത് നയൻതാരയുടെ ഭർത്താവ്‌ വിഘ്‌നേശ് ശിവനായിരുന്നു. ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്‌. അതിനാല്‍ ഡോക്യുമെന്ററിയില്‍ ഈ ചിത്രത്തിലെ രംഗങ്ങള്‍ അത്യാവശ്യമായിരുന്നു. ചിത്രത്തിന്റെ മൂന്ന് സെക്കന്റ് മാത്രമുള്ള ബിടിഎസ് വീഡിയോ ഉപയോഗിച്ചതിന് തങ്ങള്‍ക്കെതിരെ ധനുഷ് 10 കോടിയുടെ നഷ്ടപരിഹാസം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചെന്നുമാണ് നയൻതാര പറയുന്നത്. അടുത്ത ദിവസമാണ് നയന്‍താരയുടെ ഡോക്യുമെന്ററിയായ നയന്‍താര ബിയോണ്ട് ദ ഫെയരിടേലിന്റെ റിലീസ്. സുപ്രധാനമായ ഈ ഭാഗം ഇല്ലാതെയാണ് തന്നെ കുറിച്ചുളള ഡോക്കുമെന്ററി റിലീസ് ചെയ്യുന്നത്.

Tags :
Cinema
Advertisement
Next Article