Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദുഃഖ സ്മരണയിൽ എൻ ബി ടി സി അനുശോചന സമ്മേളനം !

10:43 PM Jun 19, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement
Advertisement

കുവൈറ്റ് സിറ്റി : 49 പേരുടെ ജീവൻ പൊലിഞ്ഞ ദൗർഭാഗ്യകരമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എൻ ബി ടി സി കോർപറേറ് ഓഫീസ് കോൺഫറൻസ് ഹാളിൽ അനുശോചന യോഗം ചേർന്നു. വിവിധ വിഭാഗത്തിൽ നിന്നുള്ള മാനേജ്‍മെന്റ് പ്രതിനിധികളും എൻ ബി ടി സി ജീവനക്കാരും കൂടാതെ ഇന്ത്യൻ - ഫിലിപ്പിനോ നയതന്ത്ര പ്രതിനിധികളും അനുശോചന യോഗത്തിൽ സംബന്ധിച്ചു. വികാര നിർഭരമായ അന്തരീക്ഷത്തിൽ മൗന പ്രാർത്ഥനക്കു ശേഷം അഡ്മിൻ ആൻഡ് എഛ്.ആർ. ജന.മാനേജർ ശ്രീ എൻ മനോജ് അനുശോചന കുറിപ്പ് അവതരിപ്പിച്ചു.ഇമാനുവേല്‍ മര്‍ത്തോമ ചര്‍ച്ച് വികാരി റവ. ഫാ. കെ സി ചാക്കോ, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ് പട്ടേൽ, ഫിലിപ്പൈൻസ് എംബസിയിൽ നിന്നുള്ള വെൽഫെയർ ഓഫീസർ ശ്രീ ഇമ്മാനുവേൽ സാന്റിയാഗോ സി ഡയസ്, എം ആർ ടി കേസ് ഓഫീസർ ശ്രിമതി അയ്ഷ വി അൽ ബാക്കിത്, എം ബി ടി സി (ഹെഡ്) ഡി എം ഡി ശ്രി കെ ജി ഗീവർഗീസ്, എൻ ബി ടി സി (യു എസ്) വൈസ് പ്രസിഡന്റ് ശ്രീ സുശീൽ മാത്യു, ഓപ്പറേഷൻസ് ജോയിന്റ് കോർപ്പറേറ്റ് ഡയറക്ടർ ശ്രി ബെൻ പോൾ, ഗ്രൂപ് സി എഫ് ഓ ശ്രി അനിന്ദ ബാനർജി, തുടങ്ങിയവരും അനുശോചന സന്ദേശം നൽകി.

മറ്റു മാനേജർ മാരും നൂറു കണക്കിന് എൻബിടിസി ജീവനക്കാരും മരണപ്പെട്ടവരുടെ ചായ ചിത്രങ്ങൾക്ക് മുൻപിൽ പുഷ്‌പാർച്ചന അർപ്പിക്കുകയുണ്ടായി. ദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്നു മുഴുവൻ പേരും പൂർണ്ണാരോഗ്യത്തിലേക്കു തിരിച്ചു വരുന്നതായും പതിനഞ് പേര് മാത്രമാണ് ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളതെന്നും മാനേജ്‍മെന്റ് അറിയിച്ചു. ദുരന്തത്തെ അതിജീവിച്ചവർക്ക് ആവശ്യമായ കൗൺസിലിംഗ് നൽകി വരുന്നതായും മരണപ്പെട്ടവരുടെ ആശ്രിതർക്ക് മാത്രമല്ല പരിക്കേറ്റവരെ കൂടാതെ ദുരന്തം അനുഭവിക്കേണ്ടി വന്ന മുഴുവൻ തൊഴിലാളികൾക്കും സാമ്പത്തിക സഹായങ്ങളും മറ്റു സേവനങ്ങളും കമ്പനി നൽകുന്നതാണ്. ഗുരുതരമായി പരിക്കേറ്റു ചികിത്സയിലുള്ളവരെ പരിചരിക്കുന്നതിനായി ഉറ്റ ബന്ധുക്കളെ കുവൈറ്റിൽ എത്തിക്കുന്നതിനുള്ള വിസ നടപടികളും പുരോഗമിക്കുകയാണ്. സാമ്പത്തിക സഹായങ്ങൾ കൂടാതെ മരണമടഞ്ഞവരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ആശ്രിത നിയമനത്തിനും കമ്പനി പ്രതിജ്ഞാബദ്ധമാണ്. അന്ത്യകർമ്മങ്ങൾക്കായി അടിയന്തിരമായി ഇരുപത്തി അയ്യായിരം രൂപ ഓരോ കുടുംബത്തിലും എത്തിച്ചിരുന്നു. 8 ലക്ഷം രൂപയുടെ അടിയന്തിര സഹായവും കമ്പനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇൻഷുറൻസ് വഴി അടിസ്ഥാന ശമ്പളത്തിന്റെ 48 മടങ് ശരിയായ ആശ്രിത അവകാശ രേഖകൾ സമർപ്പിക്കുന്നതോടെ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്നതാണ്. ജീവനക്കാരെ ഒരു കുടുംബത്തിന്റെ കണ്ണിയിൽ ചേർക്കുന്ന രീതിയാണ് എൻ ബി ടി സി പൊതുവെ അവലംബിക്കാറുള്ളത് - മാനേജ്‍മെന്റ് വിശദീകരിച്ചു.

Advertisement
Next Article