For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

25യുഡി ട്രാക്ടർ ഹെഡുകൾ സ്വന്തമാക്കി 'എൻബി ടിസി' ഗ്രൂപ്പ് വിപുലമായ ശേഷിയിൽ

25യുഡി ട്രാക്ടർ ഹെഡുകൾ സ്വന്തമാക്കി  എൻബി ടിസി  ഗ്രൂപ്പ് വിപുലമായ ശേഷിയിൽ
Advertisement

കുവൈത്ത് സിറ്റി : കുവൈത്തിലെ എൻ ബി ടി സി ഗ്രൂപ്പിന്റെ വിപുലമായ മെറ്റിരിയൽ ട്രാൻസ്‌പോർട്ടിങ് സംവിധാനത്തിലേക്ക് 25 പുതിയ UD ട്രാക്ടർ (ട്രക്ക്) ഹെഡുകൾ കൂടി എത്തി. പ്രശസ്തമായ ബൂഡായി ട്രേഡിംഗിൽ നിന്നാണ് ഇവ വാങ്ങിയത്. എൻ ബി ടി സി എക്യുപ്‌മെൻ്റ് ഡിവിഷനിൽ നടന്ന ചടങ്ങിൽ ബൂദായി ട്രേഡിംഗ് ജനറൽ മാനേജർ വലീദ് ദെസൂക്കി എൻ ബി ടി സി മാനേജിംഗ് ഡയറക്ടർ കെ ജി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ഷിബി എബ്രഹാം, ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ (കെ എസ് എ ഓപ്പറേഷൻസ്) കെ ജി അലക്സാണ്ടർ എന്നിവർക്ക് താക്കോൽ സമ്മാനിച്ചു. എൻബിടിസി ഗ്രൂപ്പിലെയും ബൂദായി ട്രേഡിംഗിലെയും ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. എൻ ബി ടി സി പ്രതിനിധികളായ മനോജ് നന്തിയാലത്ത്, (ജനറൽ മാനേജർ-അഡ്മിൻ & എച്ച്ആർ (കോർപ്പറേറ്റ്)), പ്രവീൺ സുകുമാരൻ (ജനറൽ മാനേജർ- കോൺട്രാക്ട്സ് & സബ് കോൺട്രാക്ട്സ് (കോർപ്പറേറ്റ്)), ടിബോ കുരുവിള (സീനിയർ മാനേജർ - ഓപ്പറേഷൻസ് (എക്യുപ്മെൻ്റ് ഡിവിഷൻ)) തുടങ്ങിയവരും ബൂദായി ട്രേഡിംഗിനെ പ്രതിനിധീകരിച്ച് അയ്മൻ അബ്ദുൾ സദേക് ഇസ്മായിൽ (ഡയറക്ടർ - എക്വിപ്മെന്റ് സെയിൽസ് ഡിവിഷൻ), അഹമ്മദ് കമാൽ അബ്ദുൽ അസീസ് (സീനിയർ സെയിൽസ് മാനേജർ (സി.എം.ഡി), അമർ കോട്ബ് (സെയിൽസ് ഡിവിഷൻ സീനിയർ മാനേജർ) എന്നിവരും പങ്കെടുത്തു.

Advertisement

ഈയിടെ നൂതന സാങ്കേതികവിദ്യയും യൂറോ 5 എമിഷനും1600 ടൺലോഡ് ശേഷിയും ഉള്ള ജിസിസിയിലെ ആദ്യത്തെ ക്രൗളർ ക്രെയിനായ സി സി 8800 -1 ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ലോകത്തിലെ ഏറ്റവും ഭീമാകാരമായ ക്രെയിനുകൾക്കിടയിൽ സ്ഥാനം നേടിയ ഇത്, ലിഫ്റ്റിംഗ് മേഖലയിൽ എൻ ബി ടി സി ഗ്രൂപ്പിൻ്റെ നാഴികക്കല്ലാവു കയും ചെയ്തു. വ്യവസായത്തിലെ ഈ മേഖലയിലെ ട്രാൻസ്‌പോർട് - കയറ്റ്‌ - ഇറക്ക് ആവശ്യങ്ങൾക്ക് എൻ ബി ടി സി ഗ്രൂപ്പിൻ്റെ ശേഷി ഇതോടെ ഗണ്യമായി വർദ്ധിച്ചിരിക്കയാണെന്നും സമാനമായ ഏതൊരു വ്യാവസായിക ആവശ്യങ്ങൾക്കും ഗ്രുപ്പ് സന്നദ്ധമാണെന്നും മാനേജ്‍മെന്റ് അറിയിച്ചു.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.