For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജീവനക്കാർക്ക് ഉത്സവമൊരുക്കി എൻ ബി ടി സി : ഈവർഷം 25 വീടുകൾ നിർമ്മിക്കും

ജീവനക്കാർക്ക് ഉത്സവമൊരുക്കി എൻ ബി ടി സി   ഈവർഷം 25 വീടുകൾ നിർമ്മിക്കും
Advertisement

കുവൈറ്റ് സിറ്റി : ജീവനക്കാർക്കോ ബന്ധുക്കൾക്കോ വേണ്ടി എൻ ബി ടി സി ഗ്രുപ്പ് ഈ വര്ഷം 25 വീടുകൾ നിർമ്മിക്കുന്നതിനുള്ള സാമ്പത്തിക സഹായം നൽകും. വിവിധ രജ്ജ്യങ്ങളിൽ നിന്നുള്ള എൻബിടിസി ജീവനക്കാരിൽ നിന്നും അർഹരായവരെ തെരഞ്ഞെടുത്താണ് ഈ സഹായം നൽകുന്നത്. അർഹരായ ജീവനക്കാരുടെ മക്കൾക്ക് തുടർവിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും ഗ്രുപ്പ് നൽകി വരുന്നുണ്ട്. ഫാമിലി ബെനെഫിറ്റ് സ്‌കീം വഴി ജോലിയിലിരിക്കെ മരണപ്പെടുകയോ ജോലി ചെയ്യാനാവാത്ത വിധത്തിൽ പരിക്ക് പറ്റുകയോ ചെയ്യുന്നവർക്കും കാൻസർ പോലുള്ള അപ്രതീക്ഷിത രോഗങ്ങളിൽ പെടുന്നവർക്കും സാമ്പത്തിക സഹായം നൽകുന്നുണ്ട്. താഴ്ന്ന വരുമാനക്കാരായ ജീവനക്കാരുടെ മക്കൾക്ക് സ്കോളർഷിപ്പ്കളും നൽകുന്നുണ്ട്. കഴിഞ്ഞ വര്ഷം ഇത്തരത്തിൽ 52 വീടുകൾ നിർമ്മിച്ചു നൽകുകയും ജീവനക്കാർക്ക് പതിവ് പോലുള്ള സഹായ പദ്ധതികൾ നടപ്പിലാക്കുകയും ചെയ്തിരുന്നു.

Advertisement

1991 ൽ സ്ഥാപിതമായ കുവൈറ്റ് കേന്ദ്രമായ എൻബിടിസി ഗ്രുപ്പ് നിലവിൽ നിലവിൽ സൗദി അറേബ്യ, ഖത്തർ, അബുദാബി എന്നിവിടങ്ങളിലും വിവിധ പ്രോജെക്ട്കൾ ഏറ്റെടുത്തു പൂർത്തിയാക്കി വരുന്നു.എൻ ബി ടി സി ക്കു തൊഴിലാളികൾ ഇല്ല, എല്ലാവരും കുടുംബാംഗങ്ങൾ ആണ്. ഗ്രുപ്പിന്റെ വിജയ രഹസ്യവും അത് തന്നെ. കേരളത്തിൽ നിരവധി മേഖലകളിൽ നിക്ഷേപമിറക്കിയിട്ടുള്ള മാനേജിങ് ഡയറക്ടർ ശ്രി കെ ജി എബ്രഹാം പറഞ്ഞു. എൻ ബി ടി സി വിന്റർ കാർണിവൽ നോടനുബന്ധിച്ച് മീന അബ്ദുള്ളയിലെ കോർപ്പറേറ്റ് ഓഫീസ് ഓഡിറ്റോറിയത്തിൽ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ശ്രീ ഷിബി ഈപ്പൻ എബ്രഹാം, ഓപ്പറേഷൻസ് സി ഇ ഓ ശ്രീ വിജയ ചന്ദ്രൻ എന്നിവർക്ക് പുറമെ വിന്റർ ഫെസ്റ്റിന് അഥിതിയായി എത്തിയ വിവിധ രജ്ജ്യങ്ങളിൽ അംബാസിഡർ ആയിരുന്ന ശ്രി വേണു രാജാമണിയുംപത്ര സമ്മേളനത്തെ അഭി സംബോധന ചെയ്തു. മറ്റു എൻബിടിസി ഉന്നതോദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കേരളത്തിന്റെ വികസനത്തിന് നിക്ഷേപകരോടുള്ള സമീപനത്തിൽ ഗവർമെണ്ടും പൊതു സമൂഹവും മാറ്റം വരുത്തേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തണം. അടിസ്ഥാന സൗകര്യങ്ങൾ ബി ഓ ടി അടിസ്ഥാനത്തിൽ നിർമ്മിക്കുന്നതിന് ശേഷിയുള്ള വിദേശ രജ്ജ്യങ്ങളിലെ പ്രവാസി അസോസിയേഷനുകളും പ്രമുഖ വ്യക്തിത്വങ്ങളുമായി ചർച്ച നടത്തിക്കൊണ്ടു കണ്സോര്ഷ്യങ്ങൾ രൂപീകരിക്കാവുന്നതാണ് എന്നും ശ്രീ കെ ജി എബ്രഹാം പറഞ്ഞു. അന്തർ ദേശീയ രംഗത്ത് എല്ലാ മേഖലയിലും പരസ്പര ബന്ധങ്ങളിൽ കടുത്ത വിള്ളൽ രൂപപെട്ടിരിക്കുന്നസാഹചര്യത്തിൽ ശുഭ സൂചകമായി ഒരു ലോക ക്രമം ശ്രമകരമാണെന്നു ഒരു ചോദ്യത്തിന് ഉത്തരമായി മുൻ അംബാസിഡർ ശ്രി വേണു രാജാമണി പറഞ്ഞു. പ്രവാസി മലയാളികളുടെ വിവിധ സാങ്കേതിക അറിവുകളും കഴിവുകളും ഫല പ്രദമായി കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്താനായാൽ നമുക്ക് അതിവേഗം വികസനത്തിലേക്ക് കുത്തിക്കാനാവും എന്നത് തന്റെ 34 വർഷത്തെ നയതന്ത്ര ജീവിതത്തിൽ നിന്ന് മനസ്സിലാക്കിയിട്ടുള്ളതെന്നു ശ്രി വേണു രാജാമണി കൂട്ടി ചേർത്തു. വിൻെറർ ഫെസ്റ്റിനോട് അനുബന്ധിച്ച് ശ്രീ ബിജു നാരായണൻ നയിച്ച ഗാനമേളയടക്കം ജീവനക്കാരുടെ ഉല്ലാസത്തിനായി വിവിധ പരിപാടികൾ അരങ്ങേറി.

Author Image

കൃഷ്ണൻ കടലുണ്ടി

View all posts

Veekshanam Kuwait

Advertisement

.