ബാബറി മസ്ജിദ് സംഭവം ഒഴിവാക്കി പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി എൻസിഇആർടി
11:30 AM Apr 05, 2024 IST
|
Online Desk
Advertisement
എൻസിഇആർടി പാഠപുസ്‌തകത്തിൽ നിന്ന് ബാബറി മസ്ജിദ് സംഭവം, ഗുജറാത്ത് കലാപം എന്നിവ ഒഴിവാക്കി പകരം രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടുത്തി. എൻസിഇആർടി പന്ത്രണ്ടാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലാണ് പുതിയ തീരുമാനം. എൻസിഇആർടി നിയോഗിച്ച പാഠപുസ്തക പരിഷ്കരണ സമിതി റിപ്പോർട്ടിലാണ് പുതിയ തീരുമാനം.
Advertisement
വിദ്വേഷം ജനിപ്പിക്കുന്ന രാഷ്ട്രീയ വിഷയങ്ങൾ ഒഴിവാക്കണം എന്നതായിരുന്നു സമിതിയുടെ നിർദേശം. പന്ത്രണ്ടാം ക്ലാസ് രാഷ്ട്രതന്ത്ര പാഠപുസ്തകത്തിൽ നിന്നുമാണ് ഈ വിഷയങ്ങൾ ഒഴിവാക്കുന്നത്. കലാപങ്ങൾ ഒഴിവാക്കി രാമക്ഷേത്ര നിർമ്മാണം ഉൾപ്പെടെയുള്ള ഈ അടുത്ത കാലങ്ങളിലെ രാഷ്ട്രീയ സംഭവ വികാസങ്ങൾ ആകും ഉൾപ്പെടുത്തുക. പുതിയ പുസ്തകം ഈ അധ്യയന വർഷം മുതൽ നൽകും. പുതിയ പാഠ്യ പദ്ധതി അനുസരിച്ചുള്ള പുസ്തകം എൻസിഇആർടിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
Next Article