Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എൻഡിഎയുടെ ഏക മുസ്ലിം സ്ഥാനാർത്ഥിയെ പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ നിന്നും പുറത്താക്കി

03:29 PM Mar 19, 2024 IST | Online Desk
Advertisement

പാലക്കാട്: ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാട് നടത്തിയ റോഡ് ഷോയിൽ നിന്നും എൻഡിഎയുടെ ഏക മുസ്ലിം സ്ഥാനാർത്ഥിയെ ഒഴിവാക്കിയതായി ആക്ഷേപം. മലപ്പുറം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അബ്ദുൽ സലാമിനെയാണ് നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്കിടെ തുറന്ന വാഹനത്തിൽ കയറ്റാതെ ഇറക്കിവിട്ടത്. പാലക്കാട് അഞ്ചുവിളക്കിൽ നിന്നും ആരംഭിച്ച റോഡ് ഷോയിൽ പാലക്കാട്ടെ എൻഡിഎ സ്ഥാനാർഥി സി കൃഷ്ണവുമാറും പൊന്നാനിയിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം ഇടം പിടിച്ചപ്പോൾ അബ്ദുൽ സലാമിനെ റോഡ് ഷോ വാഹനത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു. സമീപമണ്ഡലങ്ങളായ പാലക്കാട്,മലപ്പുറം പൊന്നാനി, എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ പ്രധാനമന്ത്രിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുമെന്നായിരുന്നു ബിജെപി അറിയിച്ചിരുന്നത്. എന്നാൽ റോഡ് ഷോയ്ക്ക് തയ്യാറെടുക്കാനായി അബ്ദുൽസലാം വാഹനത്തിൽ കയറുന്നതിനിടെ എസ്പിജി ഉദ്യോഗസ്ഥർ തടയുകയായിരുന്നു.

Advertisement

Tags :
featuredkeralaPolitics
Advertisement
Next Article