For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ : നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി

10:17 AM Aug 07, 2024 IST | Online Desk
ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ   നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകി
Advertisement

കൊച്ചി :ലഗേജിൽ ബോംബുണ്ടെന്ന് യാത്രക്കാരൻ തമാശയായി പറഞ്ഞത് നെടുമ്പാശ്ശേരിയിൽ വിമാനം രണ്ട് മണിക്കൂർ വൈകാൻ കാരണമാക്കി.
ഇന്ന് പുലർച്ചെയാണ് സംഭവം.തായ് എയർലൈൻസിൽ തായ്ലന്റിലേക്ക് പോകാനെത്തിയ ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്തിൻ്റെ തമാശയാണ് വിമാന യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരേയും വലച്ചത്.

Advertisement

പ്രശാന്തും ഭാര്യയും മകനും കൂടാതെ മറ്റ് നാല് പേരും ഒരുമിച്ചാണ് ടിക്കറ്റെടുത്തിരുന്നത്.പ്രശാന്ത് സുരക്ഷാ ഉദ്യോഗസ്ഥരുടെ അടുത്തെത്തിയപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗിലെന്താണെന്ന് ചോദിച്ചപ്പോൾ ഇഷ്ടമായില്ല. ഇതിൽ ബോംബാണെന്ന് ആവർത്തിച്ച് പറഞ്ഞപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.തുടർന്ന് ബാഗ് തുറന്ന് പരിശോധന നടത്തിയ ശേഷം ഇയാളുടെ വിമാന യാത്ര തടഞ്ഞു. ഇതോടെ ഭാര്യയും മകനും യാത്ര ചെയ്യാനില്ലെന്ന നിലപാട് സ്വീകരിച്ചു.

പിന്നീട് ഒരേ ടിക്കറ്റായതിനാൽ വിമാനത്തിനകത്ത് കയറിയ ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് നാല് പേരുടെ ലഗേജുകൾ കൂടി വിമാനത്തിൽ നിന്നിറക്കി വീണ്ടും പരിശോധനക്ക് വിധേയമാക്കി.ഇത് മൂലം പുലർച്ചെ 2.10 ന് പോകേണ്ടിയിരുന്ന വിമാനം 4.30 ന് മാത്രമാണ് പുറപ്പെട്ടത്.

Author Image

Online Desk

View all posts

Advertisement

.