For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

പാസ്പോർട്ട്‌ സേവനങ്ങൾ ആവശ്യമുണ്ടോ? ശ്രദ്ധിക്കൂ!

10:21 AM Dec 07, 2024 IST | Online Desk
പാസ്പോർട്ട്‌ സേവനങ്ങൾ ആവശ്യമുണ്ടോ  ശ്രദ്ധിക്കൂ
Advertisement

തിരുവനന്തപുരം: പാസ്‌പോർട്ട് സേവനങ്ങൾ ഓൺലൈനായി അപേക്ഷിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. പാസ്‌പോർട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. അപേക്ഷകരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയും സേവനങ്ങൾക്കും നിയമനങ്ങൾക്കും അധിക തുക ഈടാക്കുകയും ചെയ്യുന്ന വ്യാജ വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

Advertisement

www.indiapassport.org, www.online-passportindia.com, www.passportindiaportal.in, www.passport-india.in, www.passport-seva.in, www.applypassport.org തുടങ്ങിയവ വ്യാജ വെബ്‍സൈറ്റുകളിൽ ചിലതാണ്. ഇത്തരം വെബ്‍സൈറ്റുകളെല്ലാം .org, .in, .com എന്നീ ഡൊമൈനുകളിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യന്‍ പാസ്പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കും അപേക്ഷിക്കുന്ന എല്ലാ പൗരന്മാരോടും ഇപ്പറഞ്ഞ വ്യാജ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുകയോ പാസ്പോര്‍ട്ട് സേവനങ്ങളുമായി ബന്ധപ്പെട്ട പണമടയ്ക്കുകയോ ചെയ്യരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

പാസ്പോര്‍ട്ട് സേവനങ്ങള്‍ക്ക് അപേക്ഷിക്കുന്നതിനുള്ള കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് www.passportindia.gov.in ആണ്. അപേക്ഷകര്‍ക്ക് ഔദ്യോഗിക മൊബൈല്‍ ആപ്പായ mPassport Seva ആന്‍ഡ്രോയിഡ്, ഐഒഎസ് ആപ്ലിക്കേഷന്‍ സ്റ്റോറുകളില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തും ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.