For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ആദ്യ ത്രോ​യി​ല്‍ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ, മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യിൽ ഇന്ത്യ

05:21 PM Aug 06, 2024 IST | Online Desk
ആദ്യ ത്രോ​യി​ല്‍ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ  മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യിൽ ഇന്ത്യ
Advertisement

പാ​രി​സ്: ഒ​ളിം​പി​ക്‌​സ് ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ ഇന്ത്യ​യുടെ ഉറച്ച മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ നീ​ര​ജ് ചോ​പ്ര ഫൈ​ന​ലി​ൽ. ഫൈ​ന​ലി​ലെ​ത്താ​ൻ വേണ്ടിയിരുന്ന 84 മീ​റ്റ​ർ യോ​ഗ്യ​താ മാ​ർ​ക്ക് ആദ്യ ത്രോ​യി​ൽ ത​ന്നെ മ​റി​ക​ട​ന്നാ​ണ് നീരജിന്‍റെ രാ​ജ​കീ​യ ഫൈ​ന​ൽ പ്ര​വേ​ശം. 89.34 മീ​റ്റ​റാ​യി​രു​ന്നു താ​രം കു​റി​ച്ച​ത്.

Advertisement

അ​തേ​സ​മ​യം, ഗ്രൂ​പ്പ് ബി​യി​ൽ നീ​ര​ജി​ന്‍റെ പ്രധാന എ​തി​രാ​ളി​ക​ളി​ലൊ​രാ​ളാ​യ പാ​ക് താ​രം അ​ര്‍​ഷ​ദ് ന​ദീ​മും ആ​ദ്യ ശ്ര​മ​ത്തി​ല്‍ ത​ന്നെ യോഗ്യ​ത നേ​ടി. 86.59 മീ​റ്റ​ര്‍ ആ​ണ് ന​ദീം കുറിച്ചത്. നേ​ര​ത്തെ, ഗ്രൂ​പ്പ് എ​യി​ല്‍ നി​ന്ന് ജ​ര്‍​മ​നി​യു​ടെ ജോ​സ​ഫ് വെ​ബ​ര്‍ (87.76), കെ​നി​യ​യു​ടെ ജൂ​ലി​യ​ന്‍ യെ​ഗോ (85.97), ചെ​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ യാ​ക്കൂ​ബ് വാ​ദ്‌​ലെ​ജ് (85.63), ഫി​ന്‍​ല​ന്‍​ഡി​ന്‍റെ ടോണി കെ​രാ​ന​ന്‍ (85.27) എ​ന്നി​വ​ര്‍ ഫൈ​ന​ല്‍ റൗ​ണ്ടി​ന് യോ​ഗ്യ​ത നേ​ടി​യി​രു​ന്നു. ഏ​റ്റ​വും മികച്ച ത്രോ ​കു​റി​ക്കു​ന്ന 12 പേ​രാ​ണ് ഫൈ​ന​ലി​ലെ​ത്തു​ക. അ​തേ​സ​മ​യം, എ ​ഗ്രൂ​പ്പി​ല്‍ മ​ത്സ​രി​ച്ച മ​റ്റൊ​രു ഇന്ത്യ​ന്‍ താ​ര​മാ​യ കി​ഷോ​ര്‍ കു​മാ​ര്‍ ജ​ന​യ്ക്ക് യോ​ഗ്യ​താ മാ​ര്‍​ക്ക് മറികടക്കാനായില്ല.

Tags :
Author Image

Online Desk

View all posts

Advertisement

.