Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നീറ്റ് പരീക്ഷാ ക്രമക്കേട്; മകന് പരീക്ഷ എഴുതാൻ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയെ ഏർപ്പെടുത്തി ഡോക്ടർ

10:42 AM Jul 01, 2024 IST | Online Desk
Advertisement

ഡൽഹി: നീറ്റ് യുജി ക്രമക്കേടിൽ ഉൾപ്പെട്ടിട്ടുള്ളവരിൽ ഡോക്ടറായ അച്ഛനും മകനും! പ്രയാഗ്‌രാജിലെ ഡോക്ടറായ ആർ. പി. പാണ്ഡെയും മകൻ രാജ് പാണ്ഡെയുമാണ് നീറ്റ് യുജി ക്രമക്കേടിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന് ബിഹാർ പൊലീസ് വ്യക്തമാക്കി.നീറ്റ് പരീക്ഷാർഥിയായ മകനു പകരം പരീക്ഷ എഴുതിയ മറ്റൊരാൾക്കായി ഡോക്ടർ ചെലവക്കിയത് നാലു ലക്ഷം രൂപയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. ആർ. പി. പാണ്ഡെ നൈനി മേഖലയിൽ ഒരു സ്വകാര്യ ആശുപത്രി നടത്തുന്നുണ്ട്. മേയ് 5 ന്, ബിഹാറിലെ മുസാഫർപൂർ ജില്ലയിലെ മാലിഘട്ടിലെ ഡിഎവി പബ്ലിക് സ്കൂളിലെ പരീക്ഷാ കേന്ദ്രത്തിൽ രാജ് പാണ്ഡെയ്ക്ക് പകരം ഹാജരായ വ്യക്തി പിടിക്കപ്പെടുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ ബിഹാർ പോലീസ് ഇവരുടെ വീട്ടിലും ആശുപത്രിയിലും ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. എയിംസ് ജോധ്പുരിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിയായ രാജസ്ഥാൻ സ്വദേശി ഹുക്മ റാം ആണ് രാജ് പാണ്ഡെയ്ക്ക് പകരക്കാരനായി പരീക്ഷയ്ക്ക് എത്തിയത്. ബയോമെട്രിക് ടെസ്റ്റ് അവഗണിച്ച് ഹുക്മ റാമിനെ പരീക്ഷ എഴുതാൻ അനുവദിച്ചതിൽ പരീക്ഷ കേന്ദ്രമായ സ്കൂളിലെ മാനേജ്മെന്റിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്.

Advertisement

Advertisement
Next Article