നീറ്റ് പരീക്ഷ ആഗസ്റ്റ് 11 ന്
02:57 PM Jul 05, 2024 IST | Online Desk
Advertisement
ന്യൂഡല്‍ഹി: മാറ്റി വെച്ച നീറ്റ് പി.ജി പരീക്ഷയുടെ പുതുക്കിയ തീയതി പുറത്തുവിട്ട് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി(എന്‍.ടി.എ). ആഗസ്റ്റ് 11 ന് രണ്ട് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കുമെന്ന് എന്‍.ടി.എ അറിയിച്ചു.
Advertisement
ജൂണ്‍ 23നായിരുന്നു മെഡിക്കല്‍ പി.ജി കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള നീറ്റ് പി.ജി പരീക്ഷ നടക്കേണ്ടിയിരുന്നത്. എന്നാല്‍ നീറ്റ് യു.ജി പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിവാദങ്ങളെ തുടര്‍ന്ന് പി.ജി പരീക്ഷ മാറ്റിവെക്കുകയായിരുന്നു. പരീക്ഷ നടക്കുന്നതിന് തൊട്ടു മുമ്പാണ് എന്‍.ടി.എ ഇക്കാര്യം അറിയിച്ചത്.