For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

നീറ്റ് പരീക്ഷ വീണ്ടും നടത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി

04:55 PM Jun 03, 2024 IST | ലേഖകന്‍
നീറ്റ് പരീക്ഷ വീണ്ടും നടത്തണം  സുപ്രീം കോടതിയില്‍ ഹര്‍ജി
Advertisement
Advertisement

ന്യൂഡൽഹി: നീറ്റ് യു. ജി ചോദ്യപേപ്പർ ചോർന്നെന്ന റിപ്പോർട്ടുകൾക്കിടെ വീണ്ടും പരീക്ഷ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു കൂട്ടം വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചു. ജൂണ്‍ നാലിന് ഫലം പുറത്തുവരാനിരിക്കെയാണ് ഒരു കൂട്ടം വിദ്യാർഥികളുടെ ഈ നീക്കം. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്ക് കഴിഞ്ഞ മാസം അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി റിപോർട്ടുകൾ നിലവിൽ വന്ന സാഹചര്യത്തിലാണ് ഒരു കൂട്ടം വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ജൂൺ ഒന്നിന് സമർപ്പിച്ച ഹർജി ഈ ആഴ്ച അവധിക്കാല ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെയ് 17 ന് സമാനമായ മറ്റൊരു ഹർജി പരിഗണിക്കവെ, നീറ്റ്-യുജി പരീക്ഷയുടെ ഫലപ്രഖ്യാപനം സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ആർട്ടിക്കിൾ 14 ൻ്റെ ലംഘനമാണ് പേപ്പർ ചോർച്ചയെന്ന് ഹർജിക്കാർ ആരോപിക്കപ്പെടുന്നു.

Tags :

ലേഖകന്‍

View all posts

Advertisement

.