റേഷൻ മേഖലയോട് അവഗണന; വ്യാപാരികളുടെ രണ്ടുദിവസത്തെ സമരം ഇന്ന് മുതൽ
09:05 AM Jul 08, 2024 IST
|
Online Desk
Advertisement
റേഷൻ മേഖലയോടുള്ള അവഗണക്കെതിരെ റേഷൻ വ്യാപാരികൾ നടത്തുന്ന രണ്ടുദിവസത്തെ സമരം ഇന്ന് തുടങ്ങും. റേഷൻ കടകൾ അടച്ചിട്ടാണ് വ്യാപരികൾ പ്രതിഷേധിക്കുക. ഇന്ന് രാവിലെ 8 മുതൽ ആരംഭിച്ച സമരം നാളെ വൈകിട്ട് 5 മണിക്കാണ് അവസാനിക്കുന്നത്.
Advertisement
മന്ത്രിമാരുമായി കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചനടത്തിയ ചർച്ച പരാജയപ്പെട്ടതിനെതുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലാനുസൃതമായി പരിഷ്കരിക്കുക, ക്ഷേമനിധി കാര്യക്ഷമമാക്കുക, കെ ടി പി ഡി എസ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് വ്യാപാരികൾ സമരം നടത്തുന്നത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിലാണ് വ്യാപാരികൾ സമരം നടത്തുന്നത്.
Next Article