For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കൈവിടില്ലൊരിക്കലും; കൂട്ടായി കൂടെയുണ്ടാകും

08:16 PM Oct 25, 2024 IST | Online Desk
കൈവിടില്ലൊരിക്കലും  കൂട്ടായി കൂടെയുണ്ടാകും
Advertisement

പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽക്കേ സമാനതകളില്ലാത്ത പിന്തുണയാണ് രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്നത്. സ്ഥാനാർഥി കടന്നുപോയ ഇടങ്ങളിലെല്ലാം ആവേശകരമായ സ്വീകരണങ്ങളാണ് ലഭിച്ചു പോരുന്നത്. പ്രധാനമായും വിവിധ തൊഴിലാളികൾ ആണ് രാഹുലിനു മുൻപിൽ സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ജനദ്രോഹ നയങ്ങളുടെ സങ്കടക്കടൽ അവതരിപ്പിക്കുന്നത്. തങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ഇരു സർക്കാരുകളും കവർന്നെടുക്കുന്നതായി തൊഴിലാളികൾ പറയുന്നു. കഴിഞ്ഞദിവസം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ പാലക്കാട് നഗരസഭയ്ക്ക് കീഴിലുള്ള ശുചീകരണ തൊഴിലാളികളുമായി സ്ഥാനാർത്ഥി സമയം ചെലവഴിച്ചിരുന്നു. അവരിൽ പലർക്കും പറയാനുള്ളത് നഗരസഭയുടെ കെടുകാര്യസ്ഥതക്കും ഭരണപരാജയത്തിനും ഇരകളായി മാറുന്നതിനെ പറ്റിയാണ്. മെച്ചപ്പെട്ട വേതനവും തൊഴിൽ സുരക്ഷയുമൊന്നും തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് അവർ രാഹുലിനോട് പറയുന്നു. കഴിഞ്ഞദിവസം പുലർച്ചെ നിരവധി ശുചീകരണ തൊഴിലാളികളുമായാണ് രാഹുൽ സംസാരിച്ചത്. കേട്ട പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുനൽകിയാണ് രാഹുൽ മടങ്ങിയത്.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.