അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷന്‍
04:00 PM Nov 28, 2024 IST | Online Desk
Advertisement
അപേക്ഷിച്ച് 24 മണിക്കൂറിനകം പുതിയ വൈദ്യുതി കണക്ഷൻ നൽകുമെന്ന് മധ്യമേഖല ചീഫ് എൻജിനീയർ എം എ പ്രവീൺ അറിയിച്ചു. വൈദ്യുതി ബോർഡ് മധ്യമേഖല വിതരണ വിഭാഗത്തിന്റെ കീഴിൽ വരുന്ന തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി സെൻട്രൽ ചീഫ് എൻജിനീയർ ഓഫിസിനു കീഴിലുള്ള 235 സെക്ഷൻ ഓഫിസ് സജ്ജമായതായി ബോർഡ് അറിയിച്ചു. ഡിസംബർ ഒന്നു മുതൽ പദ്ധതി യാഥാർത്ഥ്യമാകും. പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകർ പണം അടയ്ക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് അപേക്ഷകർക്ക് അടുത്തുള്ള ഇലക്ട്രിസിറ്റി ഓഫിസുമായി ബന്ധപ്പെടാം.
Advertisement