പുതിയ ബിരുദപദ്ധതി: ദേവമാതയിൽ മാർഗദർശനശില്പശാല
കോട്ടയം: കേരളത്തിൽ ഈ അധ്യയനവർഷം മുതൽ ആരംഭിക്കുന്ന നാല് വർഷ ബിരുദപ്രോഗ്രാമിനെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയങ്ങൾ പരിഹരിക്കുക, പുതിയബിരുദപദ്ധതിയുടെ സവിശേഷതകൾ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ദേവമാതാ കോളെജ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു.
മെയ് 16ന് രാവിലെ 10 മണിക്ക് ശില്പശാല
ആരംഭിക്കും. പ്രിൻസിപ്പൽ ഡോ. സുനിൽ സി.മാത്യു അധ്യക്ഷത വഹിക്കും. പുതിയബിരുദപദ്ധതി: പ്രതീക്ഷകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ.ജി. ഹരിനാരായണൻ ക്ലാസ് നയിക്കും. തുടർന്ന് നടക്കുന്ന പൊതുചർച്ചയിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംശയങ്ങൾ പരിഹരിച്ചു നൽകും. കുട്ടികൾക്ക് വിവിധ വിഷയങ്ങളിലെ അധ്യാപകരുമായി സംവദിക്കുവാൻ അവസരമുണ്ട്. കോളെജ് വൈസ് പ്രിൻസിപ്പാൾ ഫാ.ഡിനോയി മാത്യു കവളമ്മാക്കൽ , ബർസാർ ഫാ. ജോസഫ് മണിയഞ്ചിറ കോ- ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകും.