പുതിയകാവ് സ്ഫോടനം:
മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
07:14 PM Feb 12, 2024 IST
|
Veekshanam
Advertisement
തിരുവനന്തപുരം: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
എറണാകുളം ജില്ലാ കളക്ടറും എറണാകുളം സിറ്റി പൊലീസ് കമ്മീഷണറും സ്‌ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരമധ്യത്തിൽ അനധികൃതമായി പടക്കം സംഭരിച്ചതായി ആരോപണമുണ്ട്.
Advertisement
Next Article