For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ ജയം

01:30 PM Feb 07, 2024 IST | Online Desk
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ ജയം
Advertisement

വെല്ലിങ്ടണ്‍: ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 281 റണ്‍സിന്റെ ഗംഭീര ജയം. ഓവലില്‍ കീവീസ് ഉയര്‍ത്തിയ 529 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടര്‍ന്ന ദക്ഷിണാഫ്രിക്ക 247 റണ്‍സിന് പുറത്തായി. 87 റണ്‍സ് എടുത്ത ബെഡിങ്ഹാം മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തുനിന്നത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1-0 ന് ന്യൂസിലന്‍ഡ് മുന്നിലെത്തി.

Advertisement

ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ച്വറി നേടിയ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ് കളിയിലെ താരം. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ രചിന്‍ രവീന്ദ്രയുടെയും (240) സെഞ്ച്വറി നേടിയ കെയിന്‍ വില്യംസന്റെയും (118) മികവില്‍ 511 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആദ്യ ഇന്നിങ്‌സ് ദക്ഷിണാഫ്രിക്ക 162 റണ്‍സിന് പുറത്തായി.

349 റണ്‍സ് ലീഡ് നേടി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് നാല് വിക്കറ്റില്‍ 179 റണ്‍സില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി നേടിയ വില്യംസണായിരുന്നു(109) ടോപ് സ്‌കോറര്‍. 529 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 281 റണ്‍സ് അകലെ രണ്ടാം ഇന്നിങ്‌സ് അവസാനിപ്പിച്ചു. കെയില്‍ ജമേഴ്‌സണ്‍ നാലും മിച്ചല്‍ സാന്‍ഡര്‍ മൂന്നും വിക്കറ്റെടുത്തു.

Author Image

Online Desk

View all posts

Advertisement

.