മറിയക്കുട്ടിക്കെതിരേ വന്ന ദേശാഭിമാനി വാർത്ത മനുഷ്യാവകാശ ലംഘനം: ജയരാജൻ
07:10 PM Nov 17, 2023 IST
|
ലേഖകന്‍
Advertisement
തിരുവനന്തപുരം: മറിയക്കുട്ടിക്കെതിരെയുള്ള ദേശാഭിമാനി വാർത്ത പാർട്ടിക്ക് കളങ്കമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. പാർട്ടി പത്രം തിരുത്തിയതോടെ പ്രശ്നം തീർന്നു. വ്യാജ വാർത്ത മാനുഷികമായ തെറ്റാണ് പറ്റിയതെന്ന് ഇപി ജയരാജൻ പറഞ്ഞു. അതു മനുഷ്യാവകാശങ്ങളുടെ ലംഘനമാണ്. നവകേരള സദസ്സിനായി ആഡംബര ബസ്സ് വാങ്ങിയത് വലിയ കാര്യമല്ലെന്നും ജയരാജൻ. അതേ സമയം, സർക്കാർ നടത്തുന്ന ആഡംബര ധൂർത്തിനെ കുറിച്ച് പൊതിഞ്ഞാണെങ്കിലും ജയരാജൻ അതൃപ്തിയാണ് പ്രകടിപ്പിച്ചത്.
Advertisement
Next Article