രക്തസാക്ഷിയെ സൃഷ്ടിക്കുവാനുള്ള സിപിഎം ശ്രമം പാളി; സാമൂഹ്യ മാധ്യമങ്ങളിൽ പൊങ്കാല
കൊച്ചി: കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ക്ഷേത്ര പരിസരത്തുണ്ടായ സംഘർഷത്തെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറി കൊല്ലപ്പെട്ടിരുന്നു. സത്യനാഥന്റെ മരണം സംഭവിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ സംഭവത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയമാനം നൽകുവാനുള്ള നെട്ടോട്ടത്തിലായിരുന്നു സിപിഎം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എംഎൽഎയുമായ എം സ്വരാജും വിജിൻ എംഎൽഎയും ആണ് കൊലപാതകത്തിന് രാഷ്ട്രീയ പശ്ചാത്തലം ഉണ്ടെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റിട്ടത്. നിമിഷങ്ങൾക്കുള്ളിൽ തന്നെ ഇരുവരുടെയും പോസ്റ്റുകൾ നിരവധി പേരാണ് പങ്കുവെച്ചത്. 'ആർഎസ്എസ് ഭീകരതയുടെ ഒടുവിലത്തെ ഇര' എന്നതായിരുന്നു എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പിലെ വാചകങ്ങൾ. അതിനോട് സമാനമായത് തന്നെയായിരുന്നു വിജിൻ എംഎൽഎയും ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ ഇരുവരുടെയും ഫേസ്ബുക്ക് പോസ്റ്റുകൾക്ക് അധികസമയം ആയുസ്സ് ഉണ്ടായിരുന്നില്ല. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നുള്ള ആരോപണം അപ്രത്യക്ഷമാവുകയായിരുന്നു.