Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം; ആവേശത്തോടെ യുഡിഎഫ്

03:51 PM Apr 24, 2024 IST | Veekshanam
Advertisement

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുവാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ മുഴുവൻ മണ്ഡലങ്ങളിലും കടുത്ത പ്രചാരണമാണ് നടക്കുന്നത്. മുഴുവൻ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളുടെ റോഡ് ഷോ പുരോഗമിക്കുകയാണ്. വയനാട്ടിൽ വിവിധ പരിപാടികളിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി വോട്ട് തേടി പ്രിയങ്ക ഗാന്ധി രംഗത്തുണ്ട്. വൈകുന്നേരത്തോടെ സ്ഥാനാർത്ഥി പര്യടനങ്ങൾ ഓരോ കേന്ദ്രങ്ങളിലും സംഗമിക്കും. തുടർന്ന് നടക്കുന്ന കലാശക്കൊട്ട് പരസ്യപ്രചാരണത്തിന്റെ തിരശ്ശീല വീഴലാകും. മുഴുവൻ മണ്ഡലങ്ങളിലും യുഡിഎഫിന് അനുകൂലമായ സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനദ്രോഹ നയങ്ങൾ സ്ഥാനാർഥികൾക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന് എല്ലാവരും കണക്ക് കൂട്ടുന്നു. കോൺഗ്രസ് മുന്നോട്ടുവെക്കുന്ന ന്യായ് പദ്ധതിയെയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. അതേസമയം, പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും വ്യാജ വാർത്തകളും തെറ്റായ പ്രചരണ രീതികളും പിന്തുടരുകയാണ് എൽഡിഎഫും എൻഡിഎയും.

Advertisement

Tags :
featuredkerala
Advertisement
Next Article