കൊച്ചി കപ്പല്‍ശാലയില്‍ എന്‍ഐഎ പരിശോധന; ഒരാള്‍ കസ്റ്റഡിയില്‍
03:26 PM Aug 28, 2024 IST | Online Desk
Advertisement
കൊച്ചി: കൊച്ചി കപ്പല്‍ശാലയില്‍ പരിശോധന നടത്തി എന്‍ഐഎ. എന്‍ഐഎ ഹൈദരാബാദ് യൂണിറ്റാണ് പരിശോധന നടത്തിയത്. വിശാഖപട്ടണത്തെ ചാരവൃത്തി കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയത്. കപ്പല്‍ശാലയിലെ ജീവനക്കാരനായ ഒരാളെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കപ്പല്‍ശാലയില്‍ നിന്നും തന്ത്രപ്രധാന ചിത്രങ്ങള്‍ ചോര്‍ത്തിയെന്നാണ് കണ്ടെത്തല്‍. ഹണി ട്രാപ്പില്‍ കുടുക്കിയാണ് വിവരങ്ങള്‍ ചോര്‍ത്തിയെടുത്തത്. ഇക്കാര്യം വ്യക്തമായതോടെയാണ് കൊച്ചിയിലേക്ക് ഹൈദരാബാദ് ടീം എത്തിയത്. കസ്റ്റഡിയില്‍ എടുത്തയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇയാളെ ഹൈദരാബാദിലേക്ക് കൊണ്ടുപോകും.
Advertisement